ഇരിങ്ങാലക്കുട : സ്പിക് മാകേ (SPIC MACAY – Society for the Promotion of Indian Classical Music And Culture Amongst Youth) യും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും ചേർന്ന് പുരുളിയ ഛൗ നൃത്താവതരണം സംഘടിപ്പിച്ചു. പശ്ചിമബംഗാളിലെ സൂര്യോത്സവത്തോടനുബന്ധിച്ച് നടത്തിവരുന്ന പരമ്പരാഗത നാടോടിനൃത്തമാണ് ഛൗ. വലിയ തലപ്പാവുകളും മുഖംമൂടികളുമാണ് ഈ നൃത്തരൂപത്തിന്‍റെ പ്രധാന സവിശേഷത.
ആശയ സംവേദനത്തിന് മുദ്രകളാണ് നർത്തകർ ഉപയോഗപ്പെടുത്തുന്നത്. ഈ നൃത്തത്തിന്‍റെ അവതരണത്തിൽ സ്ത്രീകൾ വിരളമായേ പങ്കെടുക്കാറുള്ളൂ. മുഖംമൂടികൾ അണിഞ്ഞ പുരുഷന്മാർ തന്നെയാണ് സ്ത്രീ കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. ബംഗാളിലെ പുരുളിയ എന്ന ഗ്രാമത്തിലാണ് ഛൗ നൃത്തത്തിനാവശ്യമായ മുഖംമൂടികൾ രൂപപ്പെടുത്തുന്നത്. രാമായണ -മഹാഭാരത കഥാസന്ദർഭങ്ങളാണ് നൃത്തത്തിലൂടെ അവതരിപ്പിച്ചത്.
പ്രശസ്ത ഛൗ നർത്തകനായ താരപഥ രാജക്കും സംഘവുമാണ് ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ സോദാഹരണ പ്രഭാഷണത്തോടെ നൃത്തം അവതരിപ്പിച്ചത്. ചാവറ സെമിനാർ ഹാളിൽ നടത്തിയ വെർച്വൽ ടൂറിൽ സിന്ധു നാഗരികത, ഈജിപ്ഷൻ നാഗരികത, ടാക്സി ഡെർമി ആൻഡ് ബേർഡ് ഗാലറി, സ്കൾപ്ച്ചർ ഗ്യാലറി, ഇന്ത്യൻ മിനിയേച്ചർ പെയിൻറിംഗ് എന്നിവയുടെ പ്രദർശനവും സ്പിക് മാകേയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com