ദക്ഷയാഗം കഥകളി അരങ്ങേറി

ഇരിങ്ങാലക്കുട : എ അഗ്നിശർമ്മന്‍റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ “ആഗ്നിക” എന്നപേരിൽ ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ ദക്ഷയാഗം കഥകളിഅരങ്ങേറി.

ദക്ഷനായി സി വിനോദ് കൃഷ്ണൻ, ഇന്ദ്രനായും ഭൂതഗണമായും കലാനിലയം സൂരജ്, നന്ദികേശ്വരനായും പൂജാബ്രാഹ്മണനായും കലാകേന്ദ്രം ബാലു നായർ, ദധീചിയായും പൂജാബ്രാഹ്മണനായും പ്രദീപ് രാജ, ശിവനായി അഡ്വക്കേറ്റ് രഞ്ജിനി സുരേഷ്, സതിയായി ഡോക്ടർ ജയന്തി ദേവരാജ്, വീരഭദ്രനായി ഇ കെ വിനോദ് വാര്യർ, ഭദ്രകാളിയായി ഹരികൃഷ്ണൻ ഗോപിനാഥ്, ഭൂതഗണമായി അജയ്ശങ്കർ എന്നിവർ വേഷമിട്ടു.

കലാനിലയം രാജീവൻ, കലാനിലയം സിനു എന്നിവർ സംഗീതത്തിലും ഡോക്ടർ കൃഷ്ണപ്രവീൺ പൊതുവാൾ, കലാനിലയം ദീപക് എന്നിവർ ചെണ്ടയിലും കലാനിലയം പ്രകാശൻ, കലാനിലയം ഉണ്ണിക്കൃഷ്ണൻ എന്നിവർ മദ്ദളത്തിലും അകമ്പടിയേകി. കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ഷിബു എന്നിവർ ചുട്ടികുത്തും. രംഗഭൂഷ, ഇരിങ്ങാലക്കുട ചമയം ഒരുക്കും. ഊരകം നാരായണൻ നായർ, കലാമണ്ഡലം മനേഷ്, നാരായണൻകുട്ടി എന്നിവർ അണിയറയുമൊരുക്കി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page