സി.പി.ഐ – എ.ഐ.വൈ.എഫ് പടിയൂർ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ആദരവ് 2023’ സംഘടിപ്പിച്ചു

പടിയൂർ : സമൂഹത്തിലെ തിന്മകൾക്കെതിരെ വിരൽ ചൂണ്ടുവാനുള്ള ശക്തിയാണ് വിദ്യാഭ്യാസമെന്ന് സി.പി. ഐ സംസ്ഥാന കൗൺസിൽ അംഗവും മുൻ കൃഷി വകുപ്പ് മന്ത്രിയുമായ വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു.

തുടർന്ന് നടന്ന പഠനോപകരണ വിതരണം എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി.മണി,മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.സി.ബിജു, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.വി രാമകൃഷ്ണൻ , വി.ആർ രമേഷ് ,പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത സഹദേവൻ,ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ ദിലീപ്, ജനപ്രതിനിധികളായ മുരളി മണക്കാട്ടുംപടി,അമ്മിണി അശോകൻ ,എന്നിവർ സംസാരിച്ചു.

ലോക്കൽ അസി: സെക്രട്ടറി കെ.എ സുധീർ ,ലോക്കൽകമ്മിറ്റി അംഗങ്ങളായ ഇ.കെ മണി, ഗ്രീനോൾ, മഹിള സംഘം മേഖല സെക്രട്ടറി പ്രിയ അജയൻ, രാജേന്ദ്രൻ കാട്ടുപറമ്പിൽ എന്നിവർ നേതൃത്വം നൽകി. ലോക്കൽ സെക്രട്ടറി എം.എൻ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിൻ സ്വാഗതവും എ.ഐ.വൈ.എഫ് മണ്ഡലം എക്സിക്യൂട്ടീവ് അംഗം മിഥുൻ പോട്ടക്കാരൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page