ഇരിങ്ങാലക്കുട : ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി എൻഎസ്എസിന്റെയും
ഭാരതീയ ചികിത്സ വകുപ്പ്,ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറി പൊറത്തുശ്ശേരിയുടെയും സഹകരണത്തോടെ സ്കൂൾ ഹാളിൽ കഴിഞ്ഞ ദിവസം വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ “സുഖദം “സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
സൗജന്യ രോഗനിർണയവും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരുന്നു. മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത ക്യാമ്പ് നയിച്ചു. എൻഎസ്എസ് വളണ്ടിയേഴ്സിന്റെ സഹവാസ ക്യാമ്പ് ആയ “മയൂഖ”ത്തോട് അനുബന്ധിച്ചാണ് ആയുർവേദ ക്യാമ്പ് സംഘടിപ്പിച്ചത്. 90 രോഗികളെ പരിശോധിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

