ജോർദാനിയൻ ചിത്രം ” ഫർഹ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 10 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 95 -ാമത് അക്കാദമി അവാർഡിനായി മൽസരിച്ച ജോർദാനിയൻ ചിത്രം ” ഫർഹ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 10 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 1948 ൽ പാലസ്തീനിലെ ഒരു ഗ്രാമത്തിൽ കഴിയുന്ന 14 കാരിയായ ഫർഹയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.

കൂട്ടുകാരിയോടൊപ്പം നഗരത്തിലെ സ്കൂൾ വിദ്യാഭ്യാസം എന്ന ആഗ്രഹവുമായി കഴിയുന്ന ഫർഹ , 1948 ലെ ആദ്യ ഇസ്രായേലി – അറബ് യുദ്ധത്തിനും ക്രൂരതകൾക്കും സാക്ഷിയാകേണ്ടി വരുന്നു. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് സംവിധായിക ഡാരിൻ ജെ സല്ലാ 92 മിനിറ്റുള്ള ചിത്രം നിർമ്മിച്ചിട്ടുള്ളത്.

പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page