ഇരിങ്ങാലക്കുട : ശ്രീനാരായണ ധർമ്മപ്രചാരകനും നവോത്ഥാന പ്രസ്ഥാനങ്ങൾക്കും നേതൃത്വം നൽകിയ സാംസ്‌കാരിക നായകനും വ്യവസായ പ്രമുഖനുമായിരുന്ന സി.ആർ കേശവൻ വൈദ്യരുടെ 120-ാം ജന്മദിനവും എസ്. എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ 60-ാം സ്ഥാപക ദിനവും ആഗസ്റ്റ് 26 ന് എസ് എൻ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തും.
അദ്ദേഹം സ്ഥാപിച്ച ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ കീഴിലുള്ള എസ്.എൻ.ഹയർ സെക്കണ്ടറി സ്‌കൂൾ, എസ്.എൻ. ടി.ടി.ഐ., എസ്.എൻ. ഹൈസ്കൂൾ, എഎസ്.എൻ. എൽ.പി.എസ്., എസ്.എൻ. പബ്ലിക് ലൈബ്രറി എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും, ജീവനക്കാരും, പൂർവ്വ വിദ്യാർത്ഥികളും, പി.ടി.എ. യും ചേർന്ന് ഈ ദിനം ഫൗണ്ടേഴ്സ് ഡേ ആയി ആചരിച്ചു വരികയാണ്
ശിവഗിരി മഠം പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ അധ്യക്ഷത വഹിക്കും. പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രജ്ഞനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണൻ അനുസ്മരണ പ്രഭാഷണവും, പൾമണോളജിസ്റ്റും പ്രശസ്ത സാഹിത്യകാരനുമായ ഡോ. പി സജീവ് കുമാർ സ്മാരക പ്രഭാഷണവും നടത്തും.
അതോടനുബന്ധിച്ച് ശ്രീനാരായണ ജയന്തി സാഹിത്യ ക്വിസ് മത്സരം നടത്തി. തനൂജ കൈലാസ് , ശ്രീഹരി ഷോൺ , ആത്മിക പി സനിൽ, മുഹമ്മദ് ഷിഫാൻ , ശിവപ്രിയ എന്നിവർ ‘ഒന്നാം സ്ഥാനം നേടി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com