ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റേയും ഇരിങ്ങാലക്കുട ഗവ. ആയൂർവേദ ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയിലെ ഠാണാ കോളനിയിലെ അന്തേവാസികൾക്കും പൊതുജനങ്ങൾക്കുമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്നു വിതരണവും ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ജിഷ ജോബി ഉദ്ഘാടനം ചെയ്തു.
ബോയ്സ് സ്ക്കൂൾ പ്രധാന അദ്ധ്യാപിക ലത ടി.കെ അദ്ധ്യക്ഷത വഹിച്ച ക്യാമ്പിന് ഇരിങ്ങാലക്കുട ഗവ ആയൂർവേദ ഹോസ്പിറ്റലിലെ സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ബീന കെ സ് , സീനിയർ ഹൗസ് സർജൻ ഡോ. റിന്റ, ഫാർമസിസ്റ്റ് നിഷ പാർവ്വതി എന്നിവർ നേതൃത്വം നൽകി.
പൊതുജനങ്ങളും അദ്ധ്യാപകരും വിദ്യാർത്ഥികളുo അടക്കം നൂറോളം പേർ സൗജന്യ ക്യാമ്പ് പ്രയോജനപ്പെടുത്തുകയുണ്ടായി. വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് സൂരജ് ശങ്കർ എൻ ആർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ലസീദ എം’എ,അദ്ധ്യാപകരായ റോസി ഗ്ലോറിയ, നിസ, ബിന്ദു, സജിത്, സന്തോഷ്, സജീവ്, എൻഎസ്എസ് വോളന്റിയേഴ്സ് എന്നിവർ നേതൃത്വം വഹിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com