ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ്ബിന്‍റെ നേതൃത്വത്തിൽ മാപ്രാണം ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിലേയും, സെൻറ് സേവിയേഴ്സ് എൽ പി സ്കൂളിലേയും മുഴുവൻ വിദ്യാർത്ഥികൾക്കും ആക്സിഡന്റൽ ഇൻഷുറൻസ് നടപ്പിലാക്കി. മൂന്നുകോടി നാല്പത്തൊമ്പത് ലക്ഷം രൂപയാണ് ഇൻഷുറൻസ് തുക.
വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി മാപ്രാണം ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ തൃശ്ശൂർ റൂറൽ എസ് പി ഐശ്വര്യ ഡോംഗ്രെ ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. 450 ഓളം വിദ്യാർത്ഥികൾക്കാണ് സൗജന്യ അപകട ഇൻഷുറൻസ് ലഭ്യമായത്. ഒരു വിദ്യാർത്ഥിക്ക് വർഷത്തിൽ ഒരു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ആണ് കൊടുക്കുന്നത്.
സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡൻറ് ജോജോ കെ ജെ അധ്യക്ഷത വഹിച്ചു. വികാരി ഫ. ജിനോ തെക്കനിയത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. റോട്ടറി ക്ലബ്ബ് മൂവാറ്റുപുഴ ഡിസ്ട്രിക്ട് എ.ജി ജോജു പതിയാപറമ്പിൽ, സെൻറ് സേവിയേഴ്സ് എൽ.പി സ്കൂൾ പ്രധാന അധ്യാപിക പ്രിയ ജീസ്സ്, ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് കുമാരൻ എ സി, സെൻറ് സേവിയേഴ്സ് എൽ.പി സ്കൂൾ പി.ടി.എ പ്രസിഡൻറ് സുനിൽ സി എസ്, ഡേവിസ് കാരപ്പറമ്പിൽ, ഹരികുമാർ, പി.ടി ജോർജ്, ജിതിൻ, സിഡി ജോണി, സെബാസ്റ്റ്യൻ സി ജെ, ഷാജു ജോർജ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അഡ്വ. രമേഷ് കൂട്ടാല സ്വാഗതവും ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് ബെഞ്ചമിൻ എം എസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com