ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഒരു പോലീസ് സർജന്‍റെ തസ്തിക സൃഷ്ടിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുകുന്ദപുരം താലൂക്ക് പരിധിയിലുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ വ്യക്തമായ രേഖകൾ ബന്ധപ്പെട്ട വകുപ്പുകൾ സൂക്ഷിക്കണം എന്നും യോഗത്തിൽ ആവശ്യമുയർന്നു.
കൊടുങ്ങല്ലൂർ തൃശ്ശൂർ ദേശീയപാതയിലെ ബസുകളുടെ അമിതവേഗത, തൃപ്രയാർ കാട്ടൂർ ബസുകൾ പോകാതെ സ്റ്റാൻഡിൽ ട്രിപ്പ് അവസാനിപ്പിക്കുന്നത് എന്നീ പ്രശ്നങ്ങളിൽ കടുത്ത പ്രതിഷേധം ഉയർന്ന താലൂക്ക് വികസനം സമിതി യോഗത്തിൽ പ്രസ്തുത വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ഒരാഴ്ച മുമ്പ് ചേർന്ന യോഗത്തിൽ കാര്യമായ തീരുമാനങ്ങൾ എടുക്കാതെ പിരിഞ്ഞതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി.
ശനിയാഴ്ച താലൂക്ക് കോൺഫ്രൻസ് ഹാളിൽ ചേർന്ന് വികസന വികസന സമിതി യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷ സുജാ സജീവ് കുമാർ അധ്യക്ഷത വഹിച്ചു. വിവിധ ജനപ്രതിനിധികൾ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മുകുന്ദപുരം ശാന്തകുമാരി കെ യോഗത്തിന് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com