മാള സെൻ്റ് തെരേസാസ് കോളേജും ജി-ടെക്കും സംയുക്തമായി സംഘടിപ്പിക്കുന്ന ജോബ് ഫെയർ ജനുവരി 13ന്

ഇരിങ്ങാലക്കുട : മാള സെന്റ് തെരേസാസ് കോളേജും ഇന്ത്യയിലെ പ്രമുഖ കമ്പ്യൂട്ടർ വിദ്യാഭാസ ശൃംഖലയായ ജി-ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷനും സംയുക്തമായി ജനുവരി 13ന് സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. ജി-ടെക്കിന്റെ 241-ാമത് തൊഴിൽ മേളയാണ് സെൻ്റ് തെരേസാസ് കോളേജിൽ രാവിലെ 9.30 മുതൽ വൈകീട്ട് 3 മണി വരെ നടക്കുന്നത്. മേളയിൽ പങ്കെടുക്കുന്ന കമ്പനികൾക്കും ഉദ്യോഗാർത്ഥികൾക്കും രജിസ്ട്രേഷനും അനുബന്ധ സേവനങ്ങളും തികച്ചും സൗജന്യമാണ്.

25-ൽ അധികം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ SSLC, Plus two, Degree, PG തുടങ്ങി ഏത് വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കും 4 അഭിമുഖങ്ങളിൽ വരെ പങ്കെടുക്കാം. മേളയിൽ മീഡിയ, ഐ ടി. ബാങ്കിങ്, എഡ്യൂക്കേഷൻ, ഇൻഷുറൻസ്, അക്കൗണ്ടിംഗ്.ബില്ലിംഗ്, സെയിൽസ് & മാനേജ്മൻ്റ് തുടങ്ങി ആയിരത്തിലധികം ഒഴുവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നേരിട്ട് തിരഞ്ഞെടുക്കും.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി. പ്ലസ്‌ടു മുതൽ ഉന്നത വിദ്യാഭ്യാസമുള്ളവർക്കെല്ലാം ജോലി നേടിക്കൊടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ട് സംഘടിപ്പിക്കുന്ന തൊഴിൽ മേളയിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ രജിസ്ട്രേഷനായി http://g5.gobsbank.com എന്ന ലിങ്കിലൂടെയോ ജി-ടെക് ഇരിഞ്ഞാലക്കുട, സെൻ്റ് തെരേസാസ് കോളേജിലൂടെയോ സൗജന്യമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

മേളയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ അപ്ഡേറ്റ് ചെയ്‌ത Resume 5 കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ 2 എണ്ണം. സർട്ടിഫിക്കേറ്റ് കോപ്പി, ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെങ്കിൽ എൻട്രി പാസ്സ് എന്നീ രേഖകൾ നിർബന്ധമായും ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ കൊടുത്ത നമ്പറുകളിൽ ബന്ധപ്പെടാം. ജി-ടെക് ഇരിഞ്ഞാലക്കുട : +91 9847 742 124, സെന്റ് തെരേസാസ്കോളേജ്: +91 9048 845 924, ജി-ടെക് പ്ലേസ്മെൻ്റ് സെൽ ഹെൽപ്‌പ്ലൈൻ +91 9388 183 944. തൊഴിൽമേളയും അനുബന്ധ സേവനങ്ങളും തുടർന്നും സൗജന്യമായി ലഭ്യമാക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ജോളി ഇ.ജെ (HOD കൊമേഴ്‌സ്, സെൻ്റ് തെരേസാസ് കോളേജ് മാള സജുസി.ഐ (ഡയറക്ടർ, ജി-ടെക് ഏരിയ സപ്പോർട്ട് ഓഫീസ് തൃശ്ശൂർ). പോൾ സിആർ (സെന്റർ ഡയറക്ടർ, ഇരിഞ്ഞാലക്കുട ജി-ടെക്) എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page