ഇരിങ്ങാലക്കുട : ലോകപ്രശസ്ത സഞ്ചാര സാഹിത്യകാരൻ എസ്. കെ. പൊറ്റെക്കാടിന്റെ 43-ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിനോടുള്ള തന്റെ ആരാധന പെൻസിൽ ഡ്രോയിങ്ങിലൂടെ പ്രകടമാക്കി മാസ്റ്റർ പാർഥിവ്. വി. മേനോൻ.
ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂൾ 5-ാം ക്ലാസ്സ് വിദ്യാർത്ഥിയായ പാർഥിവ് ഫെഡറൽ ബാങ്ക് ചെന്ത്രാപ്പിന്നി ശാഖ മാനേജർ വി. ഹരിയുടെയും സൗത്ത് ഇന്ത്യൻ ബാങ്ക് ഇരിങ്ങാലക്കുട മെയിൻ ബ്രാഞ്ച് ജീവനക്കാരിയായ ഐശ്വര്യ മേനോന്റെയും മകനാണ്.
ചിത്രകലയിൽ അതീവതല്പരനായ ഈ കൊച്ചുമിടുക്കൻ സ്കൂൾ തലത്തിൽ നടത്തിയ സംഗീത-ക്വിസ് മത്സരങ്ങളിൽ പങ്കെടുത്തു നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സാഹിത്യകാരൻ ഉണ്ണികൃഷ്ണൻ കിഴുത്താണിയുടെ കൊച്ചുമകൻ കൂടിയാണ് പാർഥിവ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

