പൊറത്തിശ്ശേരി : സോഷ്യൽ ഓഡിറ്റിൽ കർഷകർ ഉന്നയിച്ച ആവശ്യം പരിഗണിച്ച് പൊറത്തിശ്ശേരി കൃഷിഭവൻ പരിധിയിൽ 6 സ്ഥലങ്ങളിലായി അഗ്രോ ക്ലിനിക്കുകൾ ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം കരുവന്നൂർ പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ വെച്ച് ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിർവഹിച്ചു.
കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് കർഷകരെ ബോധവത്കരിക്കുന്നതിനും കാർഷിക മേഖലയിലെ വികസനപ്രവർത്തനങ്ങളുടെ ആസൂത്രണത്തിൽ കർഷകരുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുമായി കർഷകസഭയും സംഘടിപ്പിച്ചു.
ആരോഗ്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ അംബിക പള്ളിപ്പുറത്ത് അധ്യക്ഷത വഹിച്ച ചടങ്ങിന് വാർഡ് കൗൺസിലർ അൽഫോൻസ തോമസ് സ്വാഗതം ആശംസിച്ചു. കൃഷി ഓഫീസർ ആൻസി പദ്ധതികൾ വിശദീകരിച്ചു. വാർഡ് കൗൺസിലർ സതി സുബ്രമണ്യൻ ആശംസയും അസിസ്റ്റന്റ് കൃഷി ഓഫീസർ ജോയ് നന്ദിയും പറഞ്ഞു. പരിപാടിയിൽ ജനപ്രതിനിധികൾ, കർഷകർ, കൃഷി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com