നാലമ്പല തീർത്ഥാടനം – നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂടൽമാണിക്യ ക്ഷേത്ര പരിസരങ്ങൾ വൃത്തിയാക്കി

ഇരിങ്ങാലക്കുട : ജൂലൈ 16 മുതൽ ആരംഭിക്കുന്ന നാലമ്പല തീർത്ഥാടനതിന്റെ മുന്നോടിയായി ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂടൽമാണിക്യ ക്ഷേത്ര പരിസരങ്ങൾ വൃത്തിയാക്കി. ക്ഷേത്രത്തിന് പുറത്ത് ചുറ്റുമുള്ള മതിലിടവഴികളിലെ പുല്ലും കാടും വെട്ടി വൃത്തിയാക്കി.



തീർത്ഥാടകർ എത്താൻ സാധ്യതയുള്ള പാർക്കിംഗ് ഏരിയ എന്നിവയും വൃത്തിയാക്കി വരുന്നു. ഒരുമാസം നീണ്ടുനിൽക്കുന്ന തീർത്ഥാടന വേളകളിലും ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ തുടർപ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരായ സീനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനൂപ് കുമാർ ടി , പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രസീജ എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page