കളിയും ചിരിയും വരയും കഥയുമായി കുട്ടികളുടെ ഒത്തുചേരൽ ‘ആലവട്ടം 2025 ‘ – കെ.വി രാമനാഥൻ മാഷിൻ്റെ രണ്ടാം ചരമ വാർഷിക ദിനമായ ഏപ്രിൽ 10 രാവിലെ 10 മണി മുതൽ വാൾഡൻ പോണ്ട് ഹൗസിൽ

ഇരിങ്ങാലക്കുട : കളിയും ചിരിയും വരയും കഥയുമായി കുട്ടികളുടെ ഒത്തുചേരൽ ‘ആലവട്ടം 2025 ‘ എന്ന പേരിൽ കെ.വി രാമനാഥൻ മാഷിൻ്റെ 2-ാം ചരമ വാർഷിക ദിനമായ ഏപ്രിൽ 10 രാവിലെ 10 മണി മുതൽ ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ വാൾഡൻ പോണ്ട് ഹൗസിൽ പുരോഗമന കലാസാഹിത്യ സംഘം സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നു.

ലബ്ധപ്രതിഷ്ഠനായ ബാലസാഹിത്യകാരൻ കെ.വി.രാമനാഥൻ്റെ രണ്ടാം ചരമ വാർഷികദിനാചരണവും കുട്ടികളുടെ സർഗ്ഗ സംഗമം ‘ ആലവട്ടവും ഏപ്രിൽ 10 ന് വ്യാഴാഴ്ച രാവിലെ 10 ന് ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ വാൾഡൻ പോണ്ട് ഹൗസിൽ പ്രശസ്ത ഇല്ലസ്ട്രേറ്റർ മോഹൻദാസ് കുട്ടികളുടെ സർഗ്ഗസംഗമം ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30 ന് സമാപന സമ്മേളനത്തിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു അനുസ്മരണ പ്രഭാഷണം നടത്തും.
പ്രശസ്ത കൂടിയാട്ട കലാകാരൻ ഡോ.വേണുജി, അശോകൻ ചരുവിൽ , എം.എൻ. വിനയകുമാർ, കലാഭവൻ നൗഷാദ്, രേണു രാമനാഥ് ഉഭിമാനം അയ്യപ്പക്കുട്ടി , രാജൻ നെല്ലായി തുടങ്ങിയ എഴുത്തുകാരും കലാകാരന്മാരും പങ്കെടുക്കുന്നു. തുടർന്ന് സർട്ടിഫിക്കറ്റുകളുടെ വിതരണം.

വിവിധ ഭാഗങ്ങളിൽ നിന്നായി 60 ഓളം ബാല പ്രതിഭകൾ സർഗ്ഗസംഗമത്തിൽ അണിനിരക്കും എന്ന്
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് ഖാദർ പട്ടേപ്പാടം, സെക്രട്ടറി ഡോ. കെ. രാജേന്ദ്രൻ എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page