വെർച്വൽ ക്ലാസ്സ് ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : സാങ്കേതികവിദ്യയുടെ സാധ്യതകൾ ഭിന്നശേഷിവിദ്യാഭ്യാസ മേഖലയിൽകൂടി ഫലപ്രദമായി കൊണ്ടുപോകാൻ സാധിച്ചിട്ടുണ്ട് എന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്ക് ക്ലാസ് റൂം അനുഭവങ്ങൾ സാധ്യമാക്കുന്നതിന് വേണ്ടി സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കിയ വെർച്വൽ ക്ലാസ് റൂമിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി

സംസ്ഥാനത്തെ മുഴുവൻ കുട്ടികൾക്കും ഏറ്റവും മികവാർന്ന വിദ്യാഭ്യാസ സാഹചര്യങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. സ്കൂളിലേക്ക് പോകാൻ ശാരീരിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് വീട്ടിൽ തന്നെ ഇരുന്ന് പഠിക്കുവാനുള്ള ഓൺലൈൻ സംവിധാനം ഉറപ്പാക്കിക്കൊണ്ട് പഠനപ്രവർത്തനങ്ങളിൽ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്.

സാങ്കേതികവിദ്യയെ സാധ്യമാക്കിക്കൊണ്ട് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് സ്കൂൾ അന്തരീക്ഷത്തിൽ എന്നപോലെ പഠിക്കുവാനും അധ്യാപകരുമായി സംവദിക്കുവാനും ആശയങ്ങൾ ചോദിക്കുവാനും വെർച്വൽ ക്ലാസുകളുടെ സാധിക്കും എന്ന് മന്ത്രി പറഞ്ഞു.

മന്ത്രി ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടപ്പിലാക്കുന്ന സസ്നേഹം പദ്ധതിയിൽ ഉൾപ്പെടുത്തി നാഷണൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ അജിത്തിന്റെ കുടുംബത്തിന് ഭദ്രമായ വീട് നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി.

കാട്ടൂർ പഞ്ചായത്തിലെ തിയാത്തുപറമ്പിൽ വീട്ടിൽ അജയന്റെയും ഷൈലജയുടെയും മകനായ ആറാം ക്ലാസിൽ പഠിക്കുന്ന അജിത്തിനാണ് വെർച്ചൽ ക്ലാസ് റൂം സംവിധാനം മിനിസ്റ്റർ പരിചയപ്പെടുത്തിയത്. ടാബും അതിന് അനുബന്ധ സംവിധാനങ്ങളും ഒരിക്കിയിട്ടുണ്ട്. കരാഞ്ചിറ സെന്റ് ജോർജ് സി യു പി എസ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പൂർണ്ണ പിന്തുണയോടെ അജിത്തിനൊപ്പം ഉണ്ട്.

കാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടിവി ലത ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കമറുദ്ദീൻ, പഞ്ചായത്തംഗം വിമല സുഗുണൻ, പ്രധാന അധ്യാപിക സിസ്റ്റർ അൻസ, അധ്യാപകൻ എംആർ സനോജ്, ഇരിങ്ങാലക്കുട ബി ആർ സി ബിപിസി കെ ആർ സത്യപാലൻ, സ്പെഷ്യൽ എഡ്യൂക്കേറ്റർ സിബി ജോർജ്,ക്ലസ്റ്റർ കോഡിനേറ്റർ രാജി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

continue reading below...

continue reading below..

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page