ഇരിങ്ങാലക്കുട : ശ്രീ. കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹായ സഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘം ക്ഷേത്രം കൂത്തമ്പലത്തിൽ വച്ച് നടത്തിവരുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ രണ്ടാം ദിവസമായ ചൊവ്വാഴ്ച അർജുനന്റെ നിർവ്വഹണം അരങ്ങേറി.
ഇന്ദ്രപ്രസ്ഥത്തിൽ താമസിയ്ക്കുന്ന അവസരത്തിൽ അർജ്ജുനന് അവിചാരിതമായി സത്യലംഘനം ചെയ്യേണ്ടിവന്നതിനാൽ, അതിന് പ്രായശ്ചിത്തമായി പുണ്യതീർത്ഥങ്ങളിൽ സ്നാനം ചെയ്ത് ഭാരതവർഷം മുഴുവൻ സഞ്ചരിച്ച് ഒരു കൊല്ലം അവസാനിച്ചതിൽ പിന്നെ ദ്വാരകയിൽ ചെന്ന് ശ്രീകൃഷ്ണനെ കണ്ട് സുഭദ്രയെ വിവാഹം ചെയ്യാനുള്ള തന്റെ ആഗ്രഹത്തെ അറിയ്ക്കുവാനുളള പരിശ്രമമാണ് നിർവഹണത്തിൽ അഭിനയിയക്കുന്നത്.
അമ്മന്നൂർ മാധവ് ചാക്യാർ അർജ്ജുനനായി രംഗത്ത് വന്നു. പി.കെ ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ മിഴാവിലും, ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ താളം, കലാമണ്ഡലം സതീശൻ ചുട്ടി, അജയൻ മാരാർ ഇടയ്ക്ക വായിച്ചു. ബുധനാഴ്ച അർജ്ജുനന് മികച്ച അഭിനയപ്രാധാന്യമുളള “ശിഖിനിശലഭം” എന്ന വിഷയം അരങ്ങേറും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com