അസോസിയേഷൻ ഓഫ് കോമേഴ്സ് ടീച്ചേഴ്സ് തൃശ്ശൂർ, ഉന്നത വിജയങ്ങൾ കരസ്ഥമാക്കിയവരെ ആദരിച്ചു

ജ്യോതിസ് 2025 : അസോസിയേഷൻ ഓഫ് കോമേഴ്സ് ടീച്ചേഴ്സ് തൃശ്ശൂർ (ACT) തൃശ്ശൂർ ജില്ലയിലെ ഹയർസെക്കൻഡറി കോമേഴ്സ് ഒന്നാം വർഷ പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെയും, അക്കൗണ്ടൻസി ബിസിനസ് സ്റ്റഡീസ് വിഷയങ്ങളിൽ മുഴുവൻ മാർക്ക് കരസ്ഥമാക്കിയ വരെയും, ഉന്നത വിജയങ്ങൾ കരസ്ഥമാക്കിയ അധ്യാപകരുടെ മക്കളെയും ആദരിച്ചു.

തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സിനിമാതാരം വിൻസി അലോഷ്യസ് ഉദ്ഘാടനം നിർവഹിച്ചു. അസോസിയേഷൻ പ്രസിഡൻറ് സിബിൻ ലാസർ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ വിഭിന്നങ്ങളായ കഴിവുകൾ കണ്ടെത്തി, അവയെ പ്രചോദിപ്പിക്കുന്നതിനും വളർത്തിയെടുക്കുന്നതിനും അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള പങ്കിനെക്കുറിച്ച് ചലച്ചിത്രതാരം വിൻസി അലോഷ്യസ് സംസാരിച്ചു.

കേരള കോമേഴ്സ് ഫോറം സംസ്ഥാന ട്രഷറർ ബൈജു ആന്റണി, അസോസിയേഷൻ സെക്രട്ടറി, വിനോദ് കെ, പ്രോഗ്രാം കോർഡിനേറ്റർ അനീഷ് കെ ജി, ജോയിൻറ് കോർഡിനേറ്റർ മിനി സതീഷ്, ട്രഷറർ ജയപ്രകാശ്, എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീലത, മഞ്ജു, മിനി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ജില്ലയിലെ നൂറോളം സ്കൂളുകളിൽ നിന്നായി 500 ലേറെ പ്രതിഭകളെയാണ് ആദരിച്ചത്. ജില്ലയിൽ കോമേഴ്സിൽ ഫുൾ എ പ്ലസ് നേടിയ രണ്ടാം വർഷ കോമേഴ്സ് വിദ്യാർത്ഥികളെ കഴിഞ്ഞ മാസം ആദരിച്ചിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page