ജിലയിലെ മികച്ച എൻഎസ്എസ് യൂണിറ്റ് പുരസ്കാരം ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്ക്കൂളിന്

ഇരിങ്ങാലക്കുട : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി വൊക്കേഷണൽ വിഭാഗം നാഷണൽ സർവ്വീസ് സ്കീം 2024-25 വർഷത്തെ ജിലാതലത്തിൽ ഏറ്റവും മികച്ച എൻഎസ് എസ് യൂണിറ്റിനുള്ള പുരസ്ക്കാരം ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗത്തിന് ലഭിച്ചു. സമൂഹ നന്മക്ക് ഉതകുന്ന വിവിധ പദ്ധതികൾ മികവുറ്റ രീതിയിൽ നടപ്പിലാക്കിയതിനാണ് പുരസ്കാരം ലഭിച്ചത്.

സാമ്പത്തികമായി പിന്നോക്കം നിന്ന കൂട്ടുകാരിയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ തയ്യൽ മെഷീൻ നൽകിയ കൂട്ടുകാരിക്കൊരു കരുതൽ, ഹൃദയ ശസ്ത്രക്രിയക്ക് സഹായം ആവശ്യമായ കുടുംബത്തെ സഹായിച്ച സാന്ത്വന കുടുക്ക, സാന്ത്വന പരിപാലന കേന്ദ്രത്തിലേക്ക് ഡയപ്പർ ബാങ്ക്, വീൽ ചെയർ, വാക്കർ നൽകൽ, വീടുകളിൽ പാലിയേറ്റീവ് പരിചരണം, ക്യാൻസർരോഗികൾക്ക് അമല മെഡിക്കൽ കോളേജിൽ കേശദാനം, വയനാടിനായി വീട് നിർമ്മിക്കാൻ ബിരിണിയാണി ചലഞ്ച്, ദത്ത് ഗ്രാമത്തിൽ അമ്മക്കൊരു അടുക്കള തോട്ടം, കർക്കിടക കിറ്റ് , ഓണകിറ്റ് എന്നിവ വിതരണം,

നിർധനരോഗികൾക്ക് സൗജന്യ മരുന്ന് വിതരണം, ലഹരിക്കെതിരെ മധുരം ജീവിതം, ആൻ്റി ബയോട്ടിക് മരുന്ന് ബോധവത്ക്കരണ പദ്ധതിയായ സൗഖ്യം സദാ ജലസംരക്ഷണ പദ്ധതിയായ ജലം ജീവിതം ലിംഗനീതിക്കെതിരെ സമം ശ്രേഷ്ഠം, വൃദ്ധമന്ദിരം, ഓട്ടിസം പാർക്ക്, പാലിയേറ്റീവ് കേന്ദ്ര സന്ദർശനം എന്നിങ്ങനെ വിവിധ പദ്ധതികൾ മികവുറ്റ രീതിയിൽ സംഘടിപ്പിച്ചാണ് പുരസ്ക്കാര നിറവിലെത്തിയത്.

പ്രോഗ്രാം ഓഫീസർ ലസീദ എം.എ, മുൻ പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, പ്രിൻസിപ്പാൾ സൂരജ് ശങ്കർ എൻ ആർ , അസിസ്റ്റ് പ്രോഗാം ഓഫീസർ ഷമീർ എസ് എൻ ,വൊളൻ്റിയർ സെക്രട്ടറി അനന്യ എം.എസ്, ജോസഫ്, അൽ ബാസിത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.

Irinjalakuda Government Model Boys Vocational Higher Secondary School wins the Best NSS Unit Award in the District

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page