ചൊവ്വാഴ്ചയിലെ ബസ് സമരത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകൾ

ഇരിങ്ങാലക്കുട : ചൊവ്വാഴ്ചയിലെ ബസ് സമരത്തിൽ നിന്നും പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബർ 31 ന് ബസ്സുടമ സംയുക്ത സമരസമിതി ബസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു. 140 കിലോമീറ്റർ എന്ന ദൂരപരിധി നോക്കാതെ നിലവിലുള്ള ബസ്സുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകുക, ബസുകളിൽ ക്യാമറ സീറ്റ് ബെൽറ്റ് എന്നിവ ഒഴിവാക്കുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർദ്ധിപ്പിക്കുക എന്നിവ നടപ്പാക്കാം എന്ന സർക്കാറിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് ഒക്ടോബർ 31 ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി സർവീസ് നിർത്തിവയ്ക്കുന്നത്

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page