ഇരിങ്ങാലക്കുട : ക്ഷേത്രദർശനത്തിനെത്തിയ സ്ത്രീയുടെ മാല പൊട്ടിച്ചു. വെള്ളിയാഴ്ച വൈകിട്ട് എട്ട് മണിയോടെ കൂടൽമാണിക്യം കിഴക്കേ നടയിലാണ് സംഭവം. ചെറുമുക്ക് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന സ്ത്രീയുടെ മാലയാണ് പൊട്ടിച്ചത്. മാല പൊട്ടിച്ച് മതിലിടവഴിയിലൂടെ ഓടിരക്ഷപ്പെടാൻ നോക്കിയ മോഷ്ടാവ് വെടിപ്പുരയുടെ എതിർവശത്തുള്ള ദേവസ്വം ഓഫീസിന്റെ പുറകുവശത്തെ സ്ലാബിൽ തട്ടി വീണു ബോധരഹിതനായി.
ഓടിക്കൂടിയവർ അറിയിച്ചതിനെ തുടർന്ന് ഇരിങ്ങാലക്കുട പോലീസ് സംഭവസ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു. മോഷ്ടാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മോഷ്ടാവിനെ 9 മണിയോടെ ആശുപത്രിയിലേക്ക് ആംബുലെൻസെത്തി കൊണ്ടുപോയി.
മോഷ്ടാവിന്റെ കയ്യിൽ നിന്ന് മാല തിരികെ ലഭിച്ചു. നാലമ്പല ദർശനത്തിന്റെ ഭാഗമായി കിഴക്കേ നടയിൽ പൂർണ്ണമായി സ്ഥാപിച്ച പന്തൽ കാരണം ഇവിടെ പകലും രാത്രിയും വെളിച്ചക്കുറവ് ഉണ്ടെന്ന് പരാതി നിലനിൽക്കുന്നതിനിടയിലാണ് ഈ സംഭവം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com