ഇരിങ്ങാലക്കുട : സെൻ്റ്. ജോസഫ്സ് കോളജിൽ ഋതു അന്തർദേശീയ പരിസ്ഥിതി ചലച്ചിത്ര മേളയ്ക്കൊപ്പം നടക്കുന്ന ഓപ്പൺ ഡേയ്ക്ക് ഗംഭീര തുടക്കം. 18, 19 തിയതികളിൽ നടക്കുന്ന എക്സിബിഷൻ വേദികളുടെ ഉദ്ഘാടനത്തോടെ പരിപാടികൾ ആരംഭിച്ചു. ഫാഷൻ ടെക്നോളജി വിഭാഗം കാളിക എന്ന പേരിൽ തുരുമ്പിൽ നിന്ന് നിറക്കൂട്ടൊരുക്കി വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു നടത്തിയ ഫാഷൻ ഷോ കാർണിവലിൻ്റെ പ്രധാന ആകർഷണമായി.

സയൻസ് എക്സിബിഷൻ, മലയാളം വിഭാഗമൊരുക്കിയ ബഷീർ കഥാപാത്രങ്ങൾ നിരന്ന ഭാർഗവീ നിലയം, ഇംഗ്ലീഷ് വിഭാഗത്തിൻ്റെ വിവിധ കാലഘട്ടങ്ങളിലെ പ്രശസ്ത കഥാപാത്ര പരിചയം, ചരിത്ര വിഭാഗത്തിൻ്റെ തത്സമയ കളിമൺ പാത്രനിർമ്മാണം, മ്യൂസിയപരിചയം, ബിവോക് മാത്ത് മാറ്റിക്സ് ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഒരുക്കിയ വിവിധ തരം കമ്പ്യൂട്ടറുകളുടെയും റോബോട്ടിൻ്റെയും പരിചയപ്പെടുത്തൽ, വിവിധ ലാബുകളിൽ നടത്തിയ രസകരമായ പരീക്ഷണങ്ങൾ.
ജീസസ് യൂത്തൊരുക്കിയ പ്രൊ- ലൈഫ് എക്സിബിഷൻ കൊമേഴ്സ്, ഇക്കണോമിക്സ്, വിഭാഗത്തിലെ വിദ്യാർത്ഥികൾ ഒരുക്കിയ ബാൻ്റുകൾ, വളകൾ, ബാഗുകൾ തുടങ്ങിയവയുടെ വിൽപന ഫോറസ്റ്റ് വകുപ്പുമായി സഹകരിച്ച് ഗണിതശാസ്ത്ര വിഭാഗവും കമ്പ്യൂട്ടർ സയൻസ് വിഭാഗവും ഒരുക്കിയ വിവിധ ഫലവൃക്ഷത്തൈയുടെയും പച്ചക്കറി – പൂച്ചെടികളുടെയും വിൽപന എന്നിവയും ഭംഗിയായി നടന്നു.

കോളജിൻ്റെ സ്ക്രിപ്റ്റ് ഗാർഡനിൽ ഒരുക്കിയ ഓലക്കുടിലിൽ കോളജിൻ്റെ മ്യൂസിക് ബാൻഡ് ഋതു രാഗം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. ഡാൻസ് ക്ലബ് സംഘടിപ്പിച്ച നൃത്തം, എല്ലാ ഡിപ്പാർട്ടുമെൻ്റുകളും നടത്തിയ ഫ്ലാഷ് മോബ് തുടങ്ങിയവ കാർണിവല്ലിന് ആവേശം പകർന്നു. എൻ എൻഎസിനോടൊപ്പം ചേർന്ന് വിവിധ ഡിപ്പാർട്ടുമെൻ്റുകളും കോളജിലെ നോൺ- ടീച്ചിംഗ് സ്റ്റാഫും നടത്തിയ തട്ടുകടകൾ വിഭവ – രുചി വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി. കോളജിൻ്റെ ഇൻഡോർ സ്റ്റേഡിയത്തിൽ നിരവധി ഗെയിമുകളും സംഘടിപ്പിച്ചിരുന്നു. ശനിയാഴ്ചയും വ്യത്യസ്ത മത്സരങ്ങളും എക്സിബിഷനും കൊണ്ട് ഋതു കാർണിവൽ ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് കോളജ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
