പാചക വാതക പ്രതിസന്ധിക്ക് പരിഹാരം കാണുക – LDF നേതൃത്വത്തിൽ ഹെഡ് പോസ്റ്റോഫീസ് പ്രകടനം

പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച്. ധർണ്ണ CPIM തൃശ്ശൂർ ജില്ല കമ്മിറ്റി അംഗം വി.എ മനോജ് കുമാർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു . അദ്ധ്യക്ഷൻ CPI മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, സ്വാഗതം CPIM ഏരിയ കമ്മിറ്റി അംഗം ഡോ.കെ.പി ജോർജ്, CPIM തൃശ്ശൂർ ജില്ല കമ്മിറ്റി അംഗങ്ങൾ ആയ അഡ്വ കെ.ആർ. വിജയ, ആർ.എൽ ശ്രീലാൽ, CPI തൃശ്ശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി, കേരള കോൺഗ്രസ്സ് (എം) സംസ്ഥാന കമ്മിറ്റി അംഗം ബിജു ആന്റണി,RJD ജില്ല കമ്മിറ്റി അംഗം പാപ്പച്ചൻ വാഴപ്പള്ളി, CPIM ഏരിയ കമ്മിറ്റി കമ്മിറ്റി അംഗം ജയൻ അരിമ്പ്ര, തുടങ്ങിയവർ സാംസരിച്ചും .CPI മണ്ഡലം കമ്മിറ്റി അംഗം പി.പ്രസാദ് നന്ദി പറഞ്ഞു.

LDF Irinjalakuda Constituency Committee holds protest march to post office in protest of central government’s failure to ensure availability of cooking gas

You cannot copy content of this page