വല്ലക്കുന്ന് : ഡബിൾ ഡോക്ടറേറ്റ്, ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് തുടങ്ങി12 ൽ അധികം ബഹുമതികൾ നേടിയ ആളൂർ പഞ്ചായത്തിലെ വല്ലക്കുന്ന് സ്വദേശിയായ രുദ്രാക്ഷ അനലിസ്റ് ഡോ. കിരൺ വിശ്വനാഥനെ ബി.ജെ.പി തൃശ്ശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആർ ശ്രീകുമാർ വീട്ടിലെത്തി ആദരിച്ചു.
ഒരു രുദ്രാക്ഷ അനാലിസ്റ്റ് എന്ന നിലയിൽ 2015-മുതൽ കഴിഞ്ഞ 10 വർഷത്തെ നിരന്തരവും ശ്രമകരവുമായ പ്രവർത്തനത്തിലൂടെ കേരളത്തിന്റെ തലങ്ങും വിലങ്ങും സഞ്ചരിച്ച് 300-ൽ പരം രുദ്രാക്ഷ വൃക്ഷങ്ങൾ കണ്ടെത്തി, അവയില്‍ നിന്നും മുന്തിയ ഇനം 30,000-ൽ പരം രുദ്രാക്ഷ ‘’ബീഡ്സ്’’ശേഖരിച്ച് റിക്കാർഡ് സൃഷ്ടിച്ചിട്ടുണ്ട്. മീററ്റിലെ ഷോബിറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ബിരുദത്തിനും അർഹനായിട്ടുണ്ട്
ആളൂർ പഞ്ചായത്ത് വാർഡ് 23 വല്ലക്കുന്നിലെ കൃഷ്ണകുമാരി ടീച്ചറുടെയും (റിടയേർഡ്) കെ.വി. വിശ്വനാഥന്റെയും (ഡിഫെൻസ് റിടയേർഡ്) മകനാണ് കിരൺ വിശ്വനാഥ്.
ബി.ജെ.പി തൃശ്ശൂർ ജില്ല സെക്രട്ടറി അജീഷ് പൈകാട്ട്, ആളൂർ മണ്ഡലം ജനറൽ സെക്രട്ടറിമാർ രഞ്ജിത്ത്, ജിധീഷ് മോഹൻ, നേതാകളായ പ്രദീഷ് തൂയത്ത്, രാജേഷ് എ വി, സംനാഥ് കെ എം, ജോഷി ടി ജി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

