എടതിരിഞ്ഞി : എടതിരിഞ്ഞി വില്ലേജിലെ ന്യായവില നിര്‍ണ്ണയത്തിലുളള അപാകതകള്‍ പരിഹരിക്കുന്നതിന് വില്ലേജ് തലത്തില്‍ ഒരു അദാലത്ത് സംഘടിപ്പിക്കുവാന്‍ റവന്യു വകുപ്പ് മന്ത്രി അഡ്വ രാജന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിർദേശം വന്നതിനെത്തുടർന്ന് പൊതുജനങ്ങളില്‍ നിന്നും അപ്പീല്‍ അപേക്ഷകള്‍ 2025 ജനുവരി 3 രാവിലെ 11.00 മണിക്ക് എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹാളില്‍ വച്ച് നടത്തുന്ന അദാലത്തില്‍ നേരിട്ട് സ്വീകരിക്കുന്നതാണ്.
അദാലത്ത് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം നിർവഹിക്കും. മുകുന്ദപുരം ഭൂരേഖ തഹസില്‍ദാര്‍ എം ആർ രാജേഷ് അദ്ധ്യക്ഷത വഹിക്കുന്ന അദാലത്തില്‍ എടതിരിഞ്ഞി വില്ലേജ് ചാർജ് ഓഫീസറും ഡെപ്യൂട്ടി തഹസില്‍ദാരുമായ (ആർ ആർ സെക്ഷന്‍) പി. രാമചന്ദ്രന്‍ എന്നവരുടെ നേതൃത്വത്തില്‍ അപ്പീല്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്.
തുടര്‍ന്ന് വരുന്ന പ്രവര്‍ത്തിദിനങ്ങളായ 2025 ജനുവരി 4,6 തിയ്യതികളില്‍ എടതിരിഞ്ഞി വില്ലേജ് ഓഫീസില്‍ പ്രത്യേക ക്യാംപെയിന്‍ മുഖേനയും അപേക്ഷകള്‍ സ്വീകരിക്കുന്നതാണ്. ആയതിലേക്ക് പരാതിക്കാര്‍ക്ക് നിശ്ചിത ഫോറത്തില്‍ (ഫോറം ബി) 50/- രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് & 100/- രൂപയുടെ ലീഗല്‍ ബെനിഫിറ്റ് സ്റ്റാമ്പ് എന്നിവ പതിച്ച് നികുതി രശീത്, ആധാരം എന്നിവയുടെ പകര്‍പ്പ് സഹിതം അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതും കൈപറ്റ് രശീതി സ്വീകരിക്കാവുന്നതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com