കൂടൽമാണിക്യം ക്ഷേത്രത്തിനു മുന്നിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ച് ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ്

ഇരിങ്ങാലക്കുട : ശീവേലിക്ക് ശേഷം ഉച്ചയോടെ മടങ്ങുന്ന ആനകളുടെ കാഴ്ചക്കൊപ്പം കിഴക്കേനടക്ക് പുറത്തു ഇരിങ്ങാലക്കുട ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് അവതരിപ്പിച്ച ഫ്‌ളാഷ്മൊബ് ഉത്സവത്തിനെത്തിയവർക്ക് മറ്റൊരു കാഴ്ചവിരുന്നായി മാറി.

പരിസര സംരക്ഷണത്തിനു വേണ്ടിയും, ഭാരതത്തിന്റെ അതിർത്തി കാത്തു സംരക്ഷിക്കുന്ന സൈനികർക്ക് വേണ്ടിയും സമർപ്പിച്ചുകൊണ്ട് കൂടൽമാണിക്യം തുരുവുത്സവ ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വോളണ്ടിയേഴ്സ് ക്ഷേത്രത്തിന്റെ കിഴക്കേ നടക്ക് മുന്നിൽ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page