ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നടന്നുവരുന്ന കൂടിയാട്ടമഹോത്സവത്തിന്റെ നാലാം ദിനത്തിൽ ഹനൂമാൻ സീതയെ കണ്ടുമുട്ടുന്നതും, സീതാവിരഹത്താൽ വിഷമിതനായ ശ്രീരാമൻ്റെ അവസ്ഥാവിവരണവും, മുഖ്യസന്ദർഭമായ ശ്രീരാമൻ സീതയ്ക്കായി ഹനൂമാന്റെ കയ്യിൽ കൊടുത്തയച്ച അംഗുലീയകം എന്ന മുദ്രാമോതിരപ്രദാനവുമടക്കം വിവിധ സന്ദർഭങ്ങൾ അടങ്ങിയ ഹനുമദ്ദൂതാങ്കം കൂടിയാട്ടം അവതരണം സമാപിച്ചു.
ഹനൂമാനായി ഡോ അമ്മന്നൂർ രജനീഷ് ചാക്യാരും സീതയായി മേധാ നങ്ങ്യാരും അരങ്ങിലെത്തി. പി.കെ ഹരീഷ് നമ്പ്യാർ നേപത്ഥ്യ ജിനേഷ് നമ്പ്യാർ മിഴാവിലും, ദേവി നങ്യാർ ഇന്ദിര നങ്ങ്യാർ എന്നിവർ താളത്തിലും വിജയൻ മാരാർ ഇടക്കയിലും വാദ്യസഹായം ഒരുക്കി.
ഭക്തിക്കും, അഭിനയത്തിനും തുല്യ പ്രാധാന്യമുള്ള ഈ കൂടിയാട്ടത്തിന്റെ സമ്പൂർണ്ണമായ അവതരണത്തിന് ശേഷം കൂടൽമാണിക്യം ദേവസ്വത്തിൻ്റെ പ്രതിനിധികളായ ഡോ. മുരളി ഹരിതം, അഡ്വ. അജയ്കുമാർ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ രാധേഷ് എന്നിവർ ഗുരു അമ്മന്നൂർ കുട്ടൻ ചാക്യാർ അടക്കം എല്ലാവരേയും ആദരിച്ചു. കൂടിയാട്ട ആസ്വാദക സംഘത്തിന് വേണ്ടി പുത്തില്ലത്ത് രഘു ചടങ്ങിൽ സന്നിഹിതനായി.



അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


