കുഴിക്കാട്ടുശ്ശേരി : ചലച്ചിത്ര സംവിധായകനും നാടക പ്രവർത്തകനുമായിരുന്ന മോഹൻ രാഘവൻ്റെ 15-ാം ചരമ വാർഷികവും നാടക പ്രവർത്തകൻ കെ.കെ. സുബ്രഹ്മണ്യൻ്റെ 4-ാം ചരമവാർഷികവും പ്രമാണിച്ച് ഒക്ടോബർ 20 തിങ്കളാഴ്ച കുഴിക്കാട്ടുശ്ശേരി ഗ്രാമികയിൽ സ്മൃതിസംഗമം സംഘടിപ്പിക്കുന്നു.
4.30ന് നാടക, ചലച്ചിത്രനടൻ മുരുകൻ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഗ്രാമിക നാടക പുരസ്കാരം ജോബ് മഠത്തിലിന് സമർപ്പിക്കും. ജയചന്ദ്രൻ തകഴിക്കാരനെ ആദരിക്കും.
തുടർന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ലിറ്റിൽ തിയേറ്ററിൻ്റെ നാടകം ‘തമാശ ‘ അവതരിപ്പിക്കും. 4 മണിക്ക് പുല്ലൂർ ചമയം നാടകവേദിയുടെ ‘ഭടൻ ‘ ഏകപാത്ര നാടകാവതരണവും ഉണ്ടാകും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


