ജി.എൽ.പി.എസിൽ ഹിരോഷിമാ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ലോക മനസ്സാക്ഷിയെ ഞെട്ടിച്ച1945 ലെ കറുത്ത ദിനത്തെ ഓർമ്മപ്പെടുത്തി ഇരിങ്ങാലക്കുട ജി.എൽ.പി.എസിൽ ഹിരോഷിമാ ദിനം ആചരിച്ചു. ഹെഡ്മിസ്ട്രസ് പി.ബി അസീന ആമുഖപ്രഭാഷണം നടത്തി.നിഷ്കളങ്കരായ ജനതയ്ക്കുമേൽ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത ഇനിയൊരിക്കലും ആവർത്തിക്കപ്പെടാതിരിക്കട്ടെ എന്ന് ടീച്ചർ പറഞ്ഞു.

സമാധാന സന്ദേശം ഉദ്ഘോഷിച്ചു കൊണ്ട് കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമിച്ചു.അവ ഉയർത്തിപ്പിടിച്ച് PEACE എന്ന മാതൃകയിൽ അവർ സ്കൂൾ മുറ്റത്ത് അണിനിരന്നു. അദ്ധ്യാപകരായ നിത്യ, വിനിത, സമിത, ഡിനു, രേഷ്മ എന്നിവർ നേതൃത്വം നൽകി.

continue reading below...

continue reading below..

You cannot copy content of this page