കൊടുങ്ങല്ലൂർ : ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA) കേരള “IDA D-SAFE” (Dental Safety Against Hepatitis B) എന്ന ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവയ്പ‌്‌പ് പദ്ധതി ആരംഭിക്കുന്നു. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 29-ന് നടക്കും.
അതിന്റെ ഭാഗമായി ഇന്ത്യൻ ദന്തൽ അസോസിയേഷൻ കൊടുങ്ങല്ലൂർ ഘടകം മെട്രോ ഹെൽത്ത് കെയർ ഇരിങ്ങാലക്കുട , മെഡി കെയർ ഹോസ്‌പിറ്റൽ കൊടുങ്ങല്ലൂർ , എന്നീ രണ്ട് ഹോസ്‌പ്‌പിറ്റലുകളായി ഈ പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്.
ദന്തൽ ക്ലിനിക്കുകളിൽ ജോലി ചെയ്യുന്ന നോൺ-ഡെന്റൽ ജീവനക്കാരെ കൂടി ഉൾപ്പെടുത്തി സമ്പൂർണ്ണ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ക്ലിനിക്കുകളിൽ നിന്നായി 4000-ത്തിലധികം പേർ ഇതിനകം “IDA D SAFE” പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഒരു ഡെന്റൽ അസോസിയേഷൻ
സംസ്ഥാനതലത്തിൽ ഇത്ര വിപുലമായ സംരംഭം നടപ്പിലാക്കുന്നത്. ഐ.ഡി.എ. കേരള സംസ്ഥാന ശാഖയുടെ കീഴിലുള്ള 39 ഐ.ഡി.എ. ഉപശാഖകളിലൂടെ സംസ്ഥാനം ഒട്ടാകെ ഈ പദ്ധതി നടത്തുന്നതായിരിക്കും. പദ്ധതിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം നേടുന്നതിനായി അപേക്ഷ സമർപ്പിച്ചതായും അധികൃതർ അറിയിച്ചു.
“ഏവർക്കും സുരക്ഷിതത്വം, വിശ്വാസമുള്ള ചികിത്സ, ആരോഗ്യകരമായ പുഞ്ചിരികൾ” ഐ.ഡി.എ കേരള സംസ്ഥാന ശാഖയോടൊപ്പം കൊടുങ്ങല്ലൂർ ഘടകം. കൊടുങ്ങല്ലൂർ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ. ജിതിൻ ഗോപി , സെക്രട്ടറി ഡോ. മൃത്യുഞ്ജയൻ എ ജി ട്രഷറർ ഡോ. സായി രാജ് , ഡി. സേഫ് കൺവീനർ /സി ഡി എച്ച് കൺവീനർ ഡോ.സന്ധ്യ നിരഞ്ജൻ .
ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA) കേരള “IDA D-SAFE” (Dental Safety Against Hepatitis B) എന്ന ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവയ്പ‌്‌പ് പദ്ധതി ആരംഭിക്കുന്നു

