ഇരിങ്ങാലക്കുട : ഐഇഡിസി തൃശ്ശൂർ ജില്ലാ ക്ലസ്റ്റർ ലെവൽ ഹാക്കത്തോണിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആതിഥേയത്വം വഹിക്കുന്നു. ഫെബ്രുവരി 25 ന് നടക്കുന്ന പരിപാടിയിൽ തൃശ്ശൂർ ക്ലസ്റ്ററിലെ 54-ത്തിലധികം ഐഇഡിസികൾ പങ്കാളികളാകും. ‘ഹെൽത്ത് & അഗ്രിടെക്’ എന്നതാണ് ഈ വർഷത്തെ തീം.
കേരള സ്റ്റാർട്ട്‌അപ്പ് മിഷൻ സംഘടിപ്പിക്കുന്ന ഹാക്കത്തോണിൽ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥി ടീമുകൾ അവരുടെ നവീന ആശയങ്ങൾ അവതരിപ്പിക്കും. മികച്ച ടീമിന് 25,000 രൂപയുടെ പാരിതോഷികം ലഭിക്കും. ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഫൈനലിസ്റ്റുകൾ സംസ്ഥാനതല ഐഇഡിസി സ്റ്റാർട്ട്‌അപ്പ് സമിറ്റിൽ പങ്കെടുക്കും.
എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര, പ്രിൻസിപ്പൽ ഡോ. സിജോ എം.ടി., ഐഇഡിസി നോഡൽ ഓഫീസർ അശ്വതി പി. സജീവ് എന്നിവരുടെ മേൽനോട്ടത്തിൽ കോളേജിൽ സംഘാടകസമിതി പ്രവർത്തനം ആരംഭിച്ചു. വിദ്യാർത്ഥികളുടെ സംരംഭക ചിന്തകൾക്ക് പുതിയ ദിശ നൽകുന്ന വേദിയായിരിക്കും ഈ ഹാക്കത്തോൺ എന്ന് ഫാ. ജോൺ പാലിയേക്കര സി എം ഐ അഭിപ്രായപ്പെട്ടു. IEDC Thrissur District Cluster Hackathon on February 25 at Irinjalakuda Christ College of Engineering
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

