കല്ലേറ്റുംകര : ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സർവ്വകക്ഷി സംഗമം വൻ പങ്കളിത്തം കൊണ്ട് ശ്രദ്ധ നേടി. പ്രതിഷേധ സംഗമം സമാപന സമ്മേളനം ഉന്നത വിദ്യഭ്യാസ മന്ത്രി ഡോ ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
തൃശ്ശൂർ ജില്ലയിലെ രണ്ടാമത്തെ ജില്ലാ സ്‌റ്റേഷനായി ഇരിങ്ങാലക്കുടയെ പ്രഖ്യാപിക്കണമെന്നും, NIPMR പോലുള്ളഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റലിലേക്കുള്ള ഭിന്ന ശേക്ഷി സൗഹൃദ സ്റ്റേഷനാക്കണമെന്നും, നാലമ്പലയാത്രയിലെ മുഖ്യക്ഷേത്രമായ കൂടൽമാണിക്കം ക്ഷേത്രത്തിലേക്കുള്ളള യാത്രകാർക്കുള്ള പ്രമുഖസ്റ്റേഷനായി ഇരിങ്ങാലക്കുടയെ കണ്ടു കൊണ്ട് അടിസ്ഥാന വികസനം ഉറപ്പാക്കണമെന്നും, കോവിഡ് കാലത്ത് 5 ട്രെയിനുകൾ നിർത്തലാക്കിയത് പുനസ്ഥാപിക്കണമെന്നും റെയിൽവേ മന്ത്രാലയത്തോട് അഭ്യർത്ഥിച്ചു.
ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ ഷാജു ജോസഫ് അദ്ധ്യഷത വഹിച്ച ചടങ്ങിൽ സുഭാഷ് പി.സി സ്വാഗതം പറഞ്ഞു. കൈപ്പമംഗലം എം എൽ എ ഇ ടി ടൈസൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
മുൻ ചീഫ് വിപ് തോമസ്ഉണ്ണിയാടൻ, മുൻ ജില്ലപഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ, നിപ്മർ ഡയറക്ടർ ചന്ദ്രബാബു, എമ്പറർ ഇമ്മാനുവൽ ചർച്ച്ഡയസ്അച്ചാണ്ടി, ആളൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ധിപിൻ പാപച്ചൻ, ബ്ലോക്ക്മെമ്പർമാർ, പഞ്ചായത്ത് അംഗങ്ങൾ , പോൾ കോക്കാട്ട് ,എം എസ് ബിനോയ്, ബാബുതോമസ്, അബ്ദുൾസത്താർ, ഡേവീസ്ചക്കാലക്കൽ, ഇരിങ്ങാലക്കുട നഗരസഭ ബി.ജെ.പി. പാർലമെന്ററി പാർട്ടി നേതാവും കൗൺസിലറുമായ സന്തോഷ് ബോബൻ, ഹരിദാസ്എന്നിവർ പങ്കെടുത്തു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വ്യാപാരി വ്യവസായി പ്രതിനിധികൾ, എൻ.എസ്.എസ് യോഗം പ്രതിനിധികൾ, എൻ.എസ്.എസ് വനിതാ പ്രതിനിധികൾ, വിവിധ പള്ളി സംഘടന പ്രതിനിധികൾ, ഓട്ടോ ടാക്സി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive