ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ അമ്പ് ഫെസ്റ്റിന് കത്തീഡ്രൽ വികാരി ഡോ. ലാസർ കുറ്റിക്കാടൻ കൊടിയേറ്റം നിർവ്വഹിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ ദീപാലങ്കാരങ്ങളുടെ സ്വിച്ചോൺ കർമ്മം ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീം നിർവ്വഹിച്ചു. അമ്പ് ഫെസ്റ്റ് ജനറൽ കൺവീനർ ജിക്സൺ മങ്കിടിയാൻ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. കെ.ആർ. വിജയ, വിപിൻ പാറേമക്കാട്ടിൽ അമ്പ് ഫെസ്റ്റ് പ്രസിഡന്റ് റെജി മാളക്കാരൻ, സെക്രട്ടറി ബെന്നി വിൻസെന്റ്, ട്രഷറർ വിൻസൻ കോമ്പാറക്കാരൻ,പ്രോഗ്രാം കൺവീനർ ടെൽസൺ കോട്ടോളി പബ്ലിസിറ്റി കൺവീനർ അഡ്വ. ഹോബി ജോളി, ദീപാലങ്കാര കൺവീനർ ഡയസ് ജോസഫ്, എന്നിവർ പ്രസംഗിച്ചു.
ജോ.കൺവീനർമാരായ ഡേവിസ് ചക്കാലക്കൽ, ജോബി അക്കരക്കാരൻ, ജോജോ പള്ളൻ,റപ്പായി മാടാനി, പോളി കോട്ടോളി, ബെന്നി ചക്കാല ക്കൽ,ബെന്നി കോട്ടോളി, അലിബായ്,സാബു കൂനൻ,ജോയ് ചെറയാലത്ത്, ജോജോ കൂനൻ എന്നിവർ പ്രസംഗിച്ചു.
ജീവകാരുണ്യ പ്രവർത്തകൻ വിപിൻ പാറേമക്കാട്ടിലിനെ ആദരിച്ചു. ടൗൺ അമ്പ് ഫെസ്റ്റിന്റെ രണ്ടാം ദിനമായ ബുദ്ധനാഴ്ച വൈകീട്ട് 7 മണിക്ക് മതസൗഹാർദ്ദ സമ്മേളനവും തിരുവനന്തപുരം ഡിജിറ്റൽ വോയ്സിന്റെ ഓർകസ്ട്ര ഗാനമേള, വ്യാഴാഴ്ച വൈകീട്ട് 4 മണിക്ക് മാർക്കറ്റ് ജംഗ്ഷനിൽ ബാൻഡ് വാദ്യ പ്രദർശനം 5 മണിക്ക് അമ്പ് പ്രദക്ഷിണം ആരംഭിക്കും ചന്തക്കുന്ന് മൈതാനം വഴി ഠാണാവിലൂടെ 11 .30 ന് കത്തീഡ്രൽ പള്ളിയിൽ സമാപിക്കുo തുടർന്ന് വർണ്ണമഴ മുനിസിപ്പൽ മൈതാനിയിൽ 7 മണിക്ക് വിശ്വ സാഹോദര്യ ദീപ പ്രോജ്വലനം പതിനായിരം മെഴുകുതിരികൾ നിസാർ അഷറഫിന്റെ നേതൃത്വത്തിൽ തെളിയിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive