ചലച്ചിത്രം : 2025 ലെ കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള പാം ഡി ഓർ പുരസ്കാരം ഇറാനിയൻ സംവിധായകൻ ജാഫർ പനാഹിക്ക് നേടിക്കൊടുത്ത ” ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡൻ്റ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 8 വ്യാഴാഴ്ച സ്ക്രീൻ ചെയ്യുന്നു.
ജയിലിൽ തന്നെ പീഡിപ്പിച്ചയാളാണ് വർക്ക് ഷോപ്പിൽ കാറുമായി എത്തിയിരിക്കുന്നതെന്ന ധാരണയിൽ കാറുടമയായ ഇഖ്ബാലിനെ മെക്കാനിക്കായ വാഹിദ് തട്ടിക്കൊണ്ട് പോകുന്നതാണ് ചിത്രത്തിൻ്റെ പ്രമേയം.
സിഡ്നി, മോണ്ട്ക്ലെയർ, അമേരിക്കൻ ഫിലിം ഇൻസ്റ്റിട്ട്യൂട്ട്, ചിക്കാഗോ ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ, ന്യൂയോർക്ക് ഫിലിം ക്രിട്ടിക് സർക്കിൾ എന്നിവ ഉൾപ്പെടെയുള്ള അന്തർ ദേശീയ ബഹുമതികൾ നേടിയ ചിത്രം അക്കാദമി അവാർഡിനുള്ള ഫ്രഞ്ച് എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 104 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം റോട്ടറി മിനി എസി ഹാളിൽ വൈകീട്ട് 6 ന്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

