ഇരിങ്ങാലക്കുട : ഐടിയു ബാങ്കിൻ്റെ വായിപയിൽ 190 കോടിയുടെ കുടിശ്ശികയും 162 കോടിയുടെ നിഷ്ക്രിയ ആസ്‌തിയുടെയും വായ്‌പാരേഖകൾ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഈ ബാങ്ക് ഏതെങ്കിലും ദേശാസാൽകൃത ബാങ്കുകളിൽ ലയിപ്പിച്ച് ഇനി നിക്ഷേപം കിട്ടാനുള്ള 5000 പേർക്ക് ബാക്കി തുക കിട്ടാൻ നടപടി സ്വീകരിക്കണമെന്നും ബിജെപി കേന്ദ്ര സർക്കാരിനോടും റിസർവ് ബാങ്കിനോടും ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട ഐടിയു ബാങ്കിൽ നിന്ന് നിക്ഷേപതുകയും ഷെയർ മണിയും ഡിവിഡന്റും കിട്ടാനുള്ളവരുടെ ഒരു യോഗം 2026 മാർച്ച് 14-ാം തീയതി ശനിയാഴ്ച രാവിലെ 10.30-ന് ഇരിങ്ങാലക്കുട ടൗൺ ഹാളിന് സമീപമുള്ള ബിജെപിയുടെ തൃശൂർ ജില്ല (സൗത്ത്) ഓഫീസിൽ വെച്ച് ചേരുന്നു.
പങ്കെടുക്കുന്നവരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് അവർക്ക് അർഹതപ്പെട്ട തുക ബാങ്കിൽ നിന്ന് കിട്ടുന്നതിനുവേണ്ട നിയമപരമായ സഹായ നടപടികൾക്ക് ബിജെപി മുൻകൈയെടുക്കും. ഇതിന്റെ സംഘടന സമിതിയുടെ കൺവീനറായി ബിജെപി സ്റ്റേറ്റ് കൗൺസിൽ അംഗം സന്തോഷ് ബോബനെ യോഗം ചുമതലപ്പെടുത്തി.
5 ലക്ഷത്തിനുമുകളിൽ നിക്ഷേപമുള്ള നിക്ഷേപകർക്ക് എന്ന് നിക്ഷേപം പിൻവലിക്കാൻ സാധിക്കും എന്ന് ഇപ്പോഴും പറയാൻ കഴിയാത്ത അവസ്ഥയിലാണ് ബാങ്ക് കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മൂലം അവിടെ പുതുക്കി നിക്ഷേപിക്കുമ്പോൾ കിട്ടിക്കൊണ്ടിരുന്ന പലിശയുടെ 2% കുറവിനാണ് സ്വീകരിക്കുന്നത്.
എസ്ബി നിക്ഷേപങ്ങളുടെ പലിശനിരക്ക് പൂജ്യമാണ്. ബാങ്ക് ഇപ്പോഴും വലിയ നഷ്ടത്തിലാണ്. ഈ അവസ്ഥയിൽ നിന്ന് ബാങ്കിനെ ഓപ്പറേറ്റിംഗ് പ്രോഫിറ്റ് എന്ന ലക്ഷ്യത്തോടെയാണ് റിസർവ്വ് ബാങ്ക് ഇത് ഏറ്റെടുത്തിരിക്കുന്നത്. ബാങ്കിൻ്റെ നഷ്‌ടം മാറി റിസർവ്വ് ബാങ്ക് നിഷ്‌കർഷിച്ചിട്ടുള്ള രീതിയിലുള്ള Benchmark Ratio എത്തുന്നതുവരെ റിസർവ്വ് ബാങ്ക് ഇവിടത്തെ ഭരണം തുടരും. വായ്‌പ കൊടുത്ത തുകയുടെ തിരിച്ചടച്ചാണ് Benchmark Ratio യുടെ അടിസ്ഥാനം. എന്നേക്കാണ് Benchmark Ratio എത്തുക എന്ന് പറയാൻ കഴിയാത്ത അവസ്ഥയാണ്.
ബാങ്ക് കോടി ണക്കിന് രൂപ വായ്‌പ കൊടുത്തിരിക്കുന്ന വസ്‌തുവഹകൾ വലിയൊരു ഭാഗം നിലമാണ്. വ്യാജ മുക്ത്യാറിൻ്റെ മുകളിൽ വായ്‌പകൾ നൽകിയതുമായി ബന്ധപ്പെട്ട് കോടതികളിൽ കേസ് നിലവിലുണ്ട്. നിലത്തിൽ എങ്ങനെയാണ് ഇത്രയും ഉയർന്ന തുകയ്ക്ക് ഭൂമിയുടെ മൂല്യം കണ്ടെത്തിയതെന്ന് ബാങ്കിലെ ആ കാലഘട്ടത്തിലെ ഭരണസമിതികളും തലപ്പത്ത് ഇരുന്ന ഉദ്യോഗസ്ഥരും വ്യക്തമാക്കേണ്ടതുണ്ട്. ഇതിന് ഓരോ വായ്‌പാരേഖകളുടെയും വാല്യൂവേഷൻ റിപ്പോർട്ട് പരിശോധിക്കേണ്ടതുണ്ട്.
റിസർവ്വ് ബാങ്കിൻ്റെ നിർദ്ദേശങ്ങൾക്ക് ഘടകവിരുദ്ധമായി ചെറിയ വസ്‌തുവിന്മേൽ ഉയർന്ന മൂല്യം കണ്ട് വായ്പ അനുവദിച്ച ഭരണസമിതി അംഗങ്ങൾ കമ്മീഷൻ പറ്റിയതുമൂലമാണ് ബാങ്ക് കടക്കെണിയിൽ പെട്ടത്. ഇത് സംബന്ധിച്ച് അനുഭവസ്ഥർ തന്നെ സോഷ്യൽ മീഡിയയിൽ ഐടിയു ബാങ്കിലെ കള്ളത്തരങ്ങൾ പങ്കുവെച്ചിരുന്നു.
2025 ജൂലൈ 30-ന് റിസർവ്വ് ബാങ്ക് ഈ ബാങ്കിൻ്റെ ധനകാര്യഇടപാടു കൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ 930 കോടി രൂപയുടെ ഡെപ്പോസിറ്റും 47500 നിക്ഷേപകരും ബാങ്കിനുണ്ടായിരുന്നു. ഇതിൽ ലക്ഷം രൂപയിൽ താഴെ നിക്ഷേപമുണ്ടായിരുന്ന 42000 പേർക്ക് ഇൻഷൂറൻസ് ക്രെഡിറ്റ് ഗ്യാരണ്ടി കോർപ്പ റേഷൻ (DICGC) വഴി 450 കോടി രൂപ കൊടുത്തു.
അത് ഐടിയു ബാങ്കിൻ്റെ ഭര ണസമിതിയുടെ എന്തൊ മഹത്തായ നേട്ടമെന്ന രീതിയിലാണ് അവർ കൊട്ടിഘോഷിച്ചത്. എന്നാൽ സത്യം ഇതല്ല. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിൽ വരുന്ന എല്ലാ നാഷണൽലൈസ്‌ഡ്, ഷെഡ്യൂൾഡ്, അർബൻ ബാങ്കുകളും DICGC-യിൽ അംഗത്വമെടുക്കേണ്ടതും നിക്ഷേപത്തിനനുസരിച്ച് കൊല്ലത്തിൽ രണ്ടുതവണ പ്രീമിയം അടക്കേണ്ടതുമാണ്.
ബാങ്കിന് തകർച്ച സംഭവിക്കുകയും നിക്ഷേപകർക്ക് പണം നഷ്‌ടപ്പെടുകയും ചെയ്‌താൽ ഈ കോർപ്പറേഷൻ നിക്ഷേപം നൽകും. ഇങ്ങനെ നൽകുന്ന തുക DICGC-യിലേക്ക് തിരിച്ചടക്കണം ഈ വ്യവസ്ഥ അനുസരിച്ച് ഐടിയു ബാങ്ക് വർഷം 99 കോടി രൂപ വീതം DICGC-യിലേക്ക് അടക്കണം. അടക്കാതിരുന്നാൽ DICGC ബാങ്കിന്റെ സ്ഥാവരജംഗമവസ്‌തുക്കൾ ലേലം ചെയ്‌ത് തങ്ങൾ ചിലവാക്കിയ പണം കണ്ടെത്തും. 2026 ഒക്ടോബറിൽ ഐടിയു ബാങ്ക് ആദ്യഗഡുവായ 90 കോടി രൂപ DICGC-യിലേക്ക് അടക്കണം. ഇത് ബാങ്കിന് വരുന്ന നഷ്ട്‌ടമാണ്. 5 വർഷം കൊണ്ട് ഇപ്പോഴത്തെ അവസ്ഥയിൽ ബാങ്കിൻ്റെ റിസർവ്വ് ബാങ്ക് നിയന്ത്രണം (All Inclusive Direction) 2026 ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. ആദ്യത്തെ ആറുമാസത്തെ ബാങ്കിൻറെ പെർഫോമൻസ് തൃപതികരമല്ലാത്തതുകൊണ്ടാണ് AID ഏപ്രിൽ 30 വരെ നീട്ടിയത്.
5 ലക്ഷത്തിന് മുകളിൽ നിക്ഷേപമുള്ളവർക്ക് കൊടുത്ത് തീർക്കാനുള്ള നിക്ഷേപം 480 കോടി വരും. ഇനി 5000 പേർക്ക് കൂടി ബാങ്ക് നിക്ഷേപം തിരികെ നൽകാനുണ്ട്. ബാങ്ക് ലാഭകരമായാൽ മാത്രമാണ് ഈ തുക അനുവദിക്കാൻ റിസർവ്വ് ബാങ്ക് സമ്മതിക്കുകയുള്ളൂ. ബാങ്ക് ലാഭകരമാകണമെങ്കിൽ വായ്‌പ കൊടുത്ത തുകയിൽ കിട്ടാക്കടമായി കിടക്കുന്ന 110 കോടി രൂപയുണ്ട്.
ബാങ്ക് ജപ്തി ചെയ്തിട്ടിരിക്കുന്നതും ബാങ്കിന് വിറ്റ് തീർക്കാൻ കഴിയാത്തതുമായ 362 കോടി രൂപയുടെ നിഷ്ക്രിയ ആസ്‌തികൾ (Non-banking asset) ഉണ്ട്. ഇത് കേരളം മുഴുവനുമായി വ്യാപിച്ച് കിടക്കുകയാണ്. ഇത് രാഷ്ട്രീയ സമ്മർദ്ദത്തിനു മുകളിലും വ്യക്തിപരമായ നേട്ടങ്ങൾക്കുംവേണ്ടി അനുവദിച്ചിട്ടുള്ള വായ്‌പകളാണ്. ഇതിൽ നിരവധി വസ്‌തുക്കൾ ബാങ്ക് വാല്യുവേഷൻ ടീമോ ഭരണസമിതി അംഗങ്ങളോ കണ്ടിട്ടില്ലാത്തതാണ്. ഇതൊക്കെ വായ്‌പ കൊടുത്തതിലെ ദൂരഹതകൾ വർദ്ധിപ്പിക്കുന്നു.
ബാങ്കിൽ 34000 ഓഹരി ഉടമകളുണ്ട്. ഇതിൻ്റെ ഷയർ മണി 29 കോടി കൊടുക്കാനുണ്ട്. 2016 നുശേഷം ഷെയർമണിയും ഡിവിഡന്റും കൊടുത്തിട്ടില്ല. ബാങ്കിൽ നിങ്ങൾ ലോൺ എടുക്കുമ്പോൾ ലോണിൻ്റെ 5% തുകയ്ക്ക് ബാങ്കിൽ നിന്നും ഷെയർ എടുക്കണം. ലോൺ ക്ലോസ് ചെയ്‌ത് ഒരു വർഷത്തിനുള്ളിൽ അത് തിരിച്ചുകൊടുക്കണം.
ബാങ്ക് കടക്കെണിയിൽ പെട്ടപ്പോൾ ലോൺ എടുത്ത ആളുകളെ നിർബന്ധിച്ചും ഭീഷണിപ്പെടുത്തിയും ലോൺ തിരിച്ചടവ് നടത്തി ലോൺ ക്ലോസ് ചെയ്‌തവർക്ക് നിരവധി വർഷങ്ങളായി ഈ 5% ഷെയർമണി തിരികെ നൽകിയിട്ടില്ല. പലവരും കടം വാങ്ങിയും പലിശയ്ക്ക് എടുത്തും ഒക്കെയാണ് ലോൺ അടച്ചുതീർത്തിട്ടുള്ളത്. ലോൺ അടച്ചുതീർക്കാനുള്ള പ്രലോ ഭനമായിട്ട് ഈ 5% ഷെയർമണി ലോൺ ക്ലോസ് ചെയ്താൽ ഉടനെത്തന്നെ നൽകുന്നതാണെന്ന് ബാങ്ക് അധികാരികൾ ഓരോ വായ്‌പക്കാരനെയും ധരിപ്പിച്ചി ട്ടുള്ളതാണ്.
ഈ ഐടിയു ബാങ്കിന് തൃശൂർ ജില്ലയിൽ 19 ബ്രാഞ്ചുകളും 105 ജീവ നക്കാരുമുണ്ട്. തികച്ചും അപകടകരമായ അവസ്ഥയിലൂടെയാണ് ഐടിയു ബാങ്ക് കടന്നുപോകുന്നത്. നിക്ഷേപകർ വലിയതോതിൽ അസ്വസ്ഥരാണ്. ബാങ്കിൽ നടന്നിട്ടുള്ള ക്രമക്കേടുകൾ റിസർവ്വ് ബാങ്ക് പ്രത്യേകം പരിശോധിക്കുകയും വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ബിജെപി ഓഫീസിൽ ചേർന്ന യോഗത്തിൽ ബിജെപി ജില്ല ജനറൽ സെക്രട്ടറി കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല ജനറൽ സെക്രട്ടറിമാരായ കെ.പി.ഉണ്ണികൃഷ്‌ണൻ, ജോർജ് ചാലക്കുടി, ജില്ല ഭാരവാഹിക ളായ അഖിലേഷ്, അജീഷ്, മണ്ഡലം പ്രസിഡൻ്മാരായ ആർച്ച അനീഷ്, സുബീ ഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

