ഇരിങ്ങാലക്കുട : കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമ്മാണവും പുനപ്രതിഷ്ഠയും നവീകരണ കലശവും നടക്കുന്നതിന്റെ ഭാഗമായി ശ്രീകോവിലിന്റെ ശിലാസ്ഥാപനം നവംബർ 21 വ്യാഴാഴ്ച രാവിലെ 10.25 മുതൽ 11.25 വരെയുള്ള ശുഭമുഹൂർത്തത്തിൽ നടക്കും.
പ്രവാസി വ്യവസായി ഭാസി പാഴാട്ട് ശിലാസ്ഥാപനം നിർവഹിക്കും. ചടങ്ങിൽ ക്ഷേത്രം തന്ത്രി നടുവത്ത് കൃഷ്ണൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. പ്രസിദ്ധ വാസ്തു ശാസ്ത്ര വിദഗ്ധൻ പഴങ്ങാപ്പറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് മേൽനോട്ടം വഹിക്കും. 2025 ഏപ്രിൽ 23 മുതൽ മെയ് 3 വരെയാണ് പ്രതിഷ്ഠയും നവീകരണകശവും നടക്കുന്നത് എന്ന് കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര നവീകരണ സമിതിക്ക് വേണ്ടി ചെയർമാൻ വേണുഗോപാലമേനോൻ തോട്ടപ്പിള്ളി, ജനറൽ കൺവീനർ മനോജ് കല്ലിക്കാട്ട് എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

