കല്ലേറ്റുംകര : കല്ലേറ്റുംകര സഹകരണ ബാങ്കിന്റെ നവതി ആഘോഷങ്ങൾക്ക് തുടക്കമായി. നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് നിർവഹിച്ചു. നവതി ആഘോഷങ്ങളുടെ ഭാഗമായി ബാങ്ക് പ്രവർത്തന പരിധിയിലെ 12 കിഡ്നി ഡയാലിസിസ് രോഗികൾക് ധനസഹായം വിതരണം ചെയ്തു. കൂടാതെ BVMHS, IJLPS, SSUPS എന്നീ സ്കൂളുകൾക്കും കല്ലേറ്റുംകര വില്ലേജ് ഓഫീസിനും ധനസഹായം നൽകി.
ബാങ്ക് പ്രസിഡന്റ് എൻ കെ ജോസഫ് അധ്യക്ഷത വഹിച്ചു, എം.എൽ.എ വില്ലേജ് ഓഫീസിനും സ്കൂളിനും ഉള്ള ധനസഹായം വിതരണം ചെയ്തു, മുൻ എം.എൽ.എ തോമസ് ഉണ്ണിയാടാൻ കിഡ്നി രോഗികൾക്കുള്ള ധനസഹായം വിതരണം ചെയ്തു. ITU ബാങ്ക് പ്രസിഡന്റും ഇരിങ്ങാലക്കുടയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ എം പി ജാക്സൺ ബാങ്കിന്റെ ചരിത്ര പുസ്തകം പ്രകാശനം ചെയ്തു.
മുൻ എം.എൽ.എ യും പ്രമുഖ സഹകാരിയുമായ സി പി ജോൺ സഹകരണ മേഖല നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പ്രഭാഷണം നടത്തി. ബാങ്ക് വൈസ് പ്രസിഡന്റ് കെ കെ പോളി സ്വാഗതവും ബാങ്ക് സെക്രട്ടറി കെ ലത നന്ദിയും പറഞ്ഞു.
സഹകാരികൾ ബാങ്ക് ജീവനക്കാർ മുൻ ഭരണ സമിതി അംഗങ്ങൾ മുൻ ജീവനക്കാർ ബാങ്ക് സ്ഥാപിക്കാൻ മുൻകൈ എടുത്തവരുടെ കുടുംബാംഗങ്ങൾ തുടങ്ങി നിരവധി പേര് പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

