കാറളം : കാറളം വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം ഒന്നാംവർഷ വിദ്യാർത്ഥികളുടെ ഫ്രഷേഴ്സ്ഡേയോട് അനുബന്ധിച്ച് വിദ്യാർഥികളായി അഭിനയിച്ച അധ്യാപകർ റാഗിംഗ് വിരുദ്ധ സ്കിറ്റ് അവർക്കായി അവതരിപ്പിച്ചു.
വിദ്യാർത്ഥികളുടെ മനസ്സിൽ റാഗിംങ്ങിനും ആത്മഹത്യയ്ക്കുമെതിരെയുള്ള സന്ദേശം പതിയുന്ന രീതിയിൽ ആയിരുന്നു അധ്യാപകരുടെ സ്കിറ്റ്. വിദ്യാർത്ഥികളുടെ ഐക്യത്തെ ഊട്ടിയിറപ്പിക്കുന്ന സന്ദേശം നൽകുന്ന കൈപ്പത്തികൾ പതിപ്പിച്ചുകൊണ്ട് ഫ്രഷേഴ്സ് വാൾ, ഗ്രൂപ്പ് സെൽഫി കോർണർ എന്നിവ ഒരുക്കിയുള്ള പ്രവർത്തനങ്ങളും ഫ്രഷേഴ്‌സ് ഡേയിൽ ഉൾപ്പെടുത്തിയിരുന്നു. പ്രിൻസിപ്പാൾ വീണ ജെ എസ് വിദ്യാർത്ഥികൾക്ക് ഒരുമയുടെ സന്ദേശം നൽകി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

