കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിടോദ്ഘാടനം നവംബർ 1 ന്

ഇരിങ്ങാലക്കുട : കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ഹയർ സെക്കൻഡറി വിഭാഗത്തിനു ഭവണ്ടി കേരള സർക്കാർ അനുവദിച്ച 1.53 കോടി രൂപ പ്ലാൻ ഫണ്ട് ഉപയോഗിച്ച് തൃശൂർ ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ പൊതുമരാമത്ത് വകുപ്പ് പണി കഴിപ്പിച്ച മൂന്ന് നില കെട്ടിടം നവംബർ 1 വെള്ളിയാഴ്‌ച രവിലെ 11 മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം നിർവ്വഹിക്കും.



തൃശ്ശൂർ ജില്ലാ പഞ്ചായതത് പ്രസിഡന്റ് വി.എസ് പ്രിൻസ് അധ്യക്ഷത വഹിക്കും. തൃശ്ശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ എ എസ് മുഖ്യാതിഥിയായും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ജില്ലാ ഭരണാധികാരികൾ, സാമൂഹ്യരാഷ്ട്രീയ പ്രതിനിധികൾ വിവിധ ഗവ വകുപ്പ് മേധാവികൾ എന്നിവർ അതിഥികളായും പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.



ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ ഓർഗനൈസിംഗ് കൺവീനർ ഫൈസൽ പി എം, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡോ. സുനിൽകുമാർ കോറോത്ത്, ഹെഡ്മിസ്ട്രസ് ലത എം കെ, പ്രിൻസിപ്പൽ ഇൻ ചാർജ് രമ്യ വിജയ്, മീഡിയ കമ്മിറ്റി കൺവീനർ സാധിക ബീവി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page