ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ‘ സമൃദ്ധി ‘ എന്ന പേരിൽ സപ്തദിന എൻ.എസ്.എസ് ക്യാമ്പ് സംഘടിപ്പിച്ചു. സുജ സഞ്ജീവ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ചു.
മാടായിക്കോണം പി കെ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ സ്കൂളിൽ നടത്തപ്പെട്ട ക്യാമ്പിൻ്റെ ഭാഗമായി സ്കൂൾ പരിസരം വൃത്തിയാക്കൽ, ഊട്ടുപുര നവീകരണം, പഴവർഗ തോട്ടം നിർമാണം എന്നിവ നടത്തി. കേന്ദ്ര യുവജന, സ്പോർട്സ് മന്ത്രാലയത്തിൻ്റെ ‘ സ്വഛത ഹി സേവ ‘ പദ്ധതിയുടെ ഭാഗമായി ആണ് ഇത്.
ക്യാമ്പ് അംഗങ്ങൾക്കായി ഫയർ ആൻഡ് റെസ്ക്യൂ , എക്സൈസ്, മോട്ടോർ വെഹിക്കിൾ, എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചിരുന്നു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. വിഷ്ണു പി. മദൻമോഹൻ, പി എം സ്വാതി, അഡ്വൈസർ ഫെബിൻ രാജു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com