പൂമംഗലം: കേരള കോൺഗ്രസ് പൂമംഗലം മണ്ഡലം സമ്മേളനം ഓഗസ്റ്റ് 10 ഞായറാഴ്ച 3.30 ന് അരിപ്പാലം 3 DM ഹാളിൽ നടക്കും. കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് ജോമോൻ ജോൺസൺ ചേലെക്കാട്ടുപറമ്പിൽ അധ്യക്ഷത വഹിക്കും.
സംസ്ഥാന, ജില്ലാ നിയോജക മണ്ഡലം നേതാക്കൾ പ്രഭാഷണങ്ങൾ നടത്തും. ആനുകാലിക രാഷ്ട്രീയവിഷയങ്ങൾ, ത്രിതലപഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്ന സമ്മേളനത്തിൽ, മണ്ഡലത്തിലെ മുതിർന്ന കേരള കോൺഗ്രസ് നേതാക്കളെയും വ്യത്യസ്ത തലങ്ങളിൽ പ്രാവീണ്യം തെളിയിച്ചപാർട്ടി അംഗങ്ങളെയും ആദരിക്കും എന്ന് വാർത്ത സമ്മേളനത്തിൽ സംഘടകർ അറിയിച്ചു.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ കേരള കോൺഗ്രസ് പൂമംഗലം മണ്ഡലം പ്രസിഡണ്ട് ജോമോൻ ജോൺസൺ ചേലെക്കാട്ടുപറമ്പിൽ, മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് വിനോദ് ചേലൂക്കാരൻ, വൈസ് പ്രസിഡണ്ട് വത്സ ആന്റു മാളിയേക്കൽ, മണ്ഡലം ജനറൽ സെക്രട്ടറി സിജോയിൻ ജോസഫ് ചക്കാലമറ്റത്ത്, മണ്ഡലം വൈസ് പ്രസിഡണ്ട് റാഫി ഇ ഓ എരുമക്കാട്ടുപറമ്പിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

