വെള്ളാങ്ങല്ലൂർ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക് വൈവിധ്യമാർന്ന പരിപാടികളോടെ വെള്ളാങ്ങല്ലൂർ പെൻഷൻ ഭവനിൽ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു. മുൻ ബ്ലോക്ക് പ്രസിഡണ്ട് സി ടി ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് കെ പി അലക്സാണ്ടർ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി പി സി വിശ്വനാഥൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് പി.ഐ ബാലൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ജില്ലാ കമ്മറ്റിയംഗം പി.ടി സുധാകരൻ സ്വാഗതവും ബ്ലോക്ക് സാംസ്കാരിക വേദി കൺവീനർ ടി ഡി സുധടീച്ചർ നന്ദിയും പറഞ്ഞു. വിവിധ യൂണിറ്റംഗങ്ങളുടെ കലാപരിപാടികൾ. ഓണം – അറിവുകൾ ക്വിസ് പ്രോഗ്രാം, ഓണ സദ്യ എന്നിവ ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

