ഇരിങ്ങാലക്കുട : വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സോമൻ ചിറ്റേത്തിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബിഷപ് ഹൗസ് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്‌ഘാടനം ചെയ്തു.
ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ അബ്‌ദുൾ ഹക്ക് സി എസ്, സാജു പാറേക്കാടൻ, പി കെ ഭാസി, ബാബു തോമസ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ടുമാരായ ബൈജു കുറ്റിക്കാടൻ സ്വാഗതവും സുജ സഞ്ജീവ്കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

