എൽ.ഡി.എഫ് പ്രതിഷേധ സദസ് നടത്തി

ഇരിങ്ങാലക്കുട : ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ബി.ജെ.പി സർക്കാർ നടപടിക്കെതിരെ എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ് നടത്തി. അയ്യങ്കാളി സ്ക്വയറിൽ ആർ ജെ ഡി സംസ്ഥാന സെക്രട്ടറി യൂജിൻ മൊറേലി ഉദ്ഘാടനം ചെയ്തു

സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ.കെ ഉദയപ്രകാശ് അധ്യക്ഷനായി. സി.പി.ഐ.എം ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ, സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം ടി.കെ സുധീഷ്, പ്രൊഫ. കെ.യു അരുണൻ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻ്റ് ടി കെ വർഗീസ്, ജെഡിഎസ് മണ്ഡലം പ്രസിഡൻ്റ് രാജു പാലത്തിങ്കൽ, ആർ.ജെ.ഡി മണ്ഡലം പ്രസിഡൻ്റ് എ.ടി വർഗീസ് സി.പി.ഐ.എം ജില്ലക്കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, സിപിഐഎം ഏരിയ കമ്മിറ്റി അംഗം ജയൻ അരിമ്പ്ര എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page