തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് : പ്രധാന സുരക്ഷാ മുന്നറിയിപ്പുകൾ

അറിയിപ്പ് : തിരഞ്ഞെടുപ്പ് സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂർവ്വകവുമായ തെരഞ്ഞെടുത്ത് ഉറപ്പാക്കുന്നതിനായി എല്ലാവരും താഴെ പറയുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

• തിരഞ്ഞെടുപ്പ് കാലയളവിൽ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും മറ്റുള്ളവരും അനുവർത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉൾപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) എല്ലാവരും പാലിക്കേണ്ടതാണ്.

• വാട്‌സ്ആപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയകളിൽ വഴിയോ മറ്റോ തെറ്റായ വിവരങ്ങൾ, വിദ്വേഷം വളർത്തുന്ന സന്ദേശങ്ങൾ, വ്യക്തിഹത്യ നടത്തുന്ന പോസ്റ്റുകൾ എന്നിവ പ്രചരിപ്പിക്കുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. സാമൂഹിക മാധ്യമങ്ങൾ 24 മണിക്കൂറും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്.

• തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മദ്യനിരോധന ദിവസങ്ങൾ (Dry Days) ആയി പ്രഖ്യാപിക്കപ്പെട്ട ദിവസങ്ങളിൽ മദ്യവിൽപ്പനയോ ഉപയോഗമോ പാടില്ല.

• മദ്യം, മയക്കുമരുന്ന് എന്നിവയുടെ വിതരണം തടയുന്നതിനായി പ്രത്യേക പരിശോധനകൾ പോലീസ് നടത്തി വരുന്നുണ്ട്.

• മുനിസിപ്പാലിറ്റിയുടെ കാര്യത്തിൽ പോളിംഗ് സ്റ്റേഷന് 100 മീറ്ററിനുള്ളിലും പഞ്ചായത്തിന്റെ കാര്യത്തിൽ പോളിംഗ് സ്റ്റേഷന് 200 മീറ്ററിനുള്ളിലും വോട്ട് അഭ്യർത്ഥിക്കുന്നതും അനാവശ്യമായി കൂട്ടംകൂടി നിൽക്കുന്നതും നിയമപ്രകാരം കുറ്റകരമാണ്.

• തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിയമലംഘനങ്ങളോ അനിഷ്ട സംഭവങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, തൃശ്ശൂർ റൂറൽ ഇലക്ഷൻ കൺട്രോൾ റൂമിന്റെ 9497941898 എന്ന നമ്പറിൽ വിളിച്ചോ വിവരം അറിയിക്കേണ്ടതാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page