ഇരിങ്ങാലക്കുട : നഗരസഭയില്‍ ഐ ടി യു ബാങ്ക് നിക്ഷേപകരുടെ കൂട്ടായ്മ്മയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ സമരത്തിനിടെ സമരം റിപോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൈയ്യേറ്റ ശ്രമം. സ്വാതന്ത്രദിനത്തില്‍ രാവിലെ നഗരസഭയുടെ സ്വാതന്ത്രദിനാഘോഷങ്ങള്‍ക്ക് ശേഷമാണ് നിക്ഷേപ കൂട്ടായ്മ്മ ദേശീയ പാതകകളുമായി നഗരസഭയില്‍ നിവേദനം നല്‍കാന്‍ റാലിയായി എത്തിയത്.
പാര്‍ക്കിന് സമീപത്ത് വെച്ച് സി.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് റാലി തടഞ്ഞു.സ്ത്രികളും വയോധികരും അടക്കം നൂറ് കണക്കിന് പ്രവര്‍ത്തകരാണ് റാലിയില്‍ ഉണ്ടായിരുന്നത്. സമാധാനപരമായി റാലി നയിച്ച് എത്തിയ നിക്ഷേപകരെ നഗരസഭയിലേയ്ക്ക് കടത്തിവിടാന്‍ പോലീസ് തയ്യാറാകാതെ ഇരുന്നതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു.
ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരസഭ കവാടത്തില്‍ തമ്പടിക്കുകയും ചെയ്തിരുന്നു. ഒരുമണിക്കൂറോളം പോലീസുമായി ചര്‍ച്ച നടത്തിയെങ്കിലും സമരക്കാരെ കയറ്റിവിടാന്‍ സി.ഐ. സമ്മതിച്ചില്ല. ഇതിനിടയില്‍ നഗരസഭ ചാര്‍ജ്ജ് ഉള്ള നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ബേബിയെ സി.ഐ. സമരക്കാരുടെ മുന്നിലേക്ക് വിളിച്ചുവരുത്തി നിവേദനം നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ സമ്മതിച്ചില്ല. എല്‍.ഡി.എഫ്. കൗണ്‍സിലര്‍ പി.വി. ശിവകുമാറും വിഷയത്തില്‍ ഇടപെട്ടു. ഏറെ നേരത്തെ സമവായ ചര്‍ച്ചകര്‍ക്ക് ശേഷം നഗരസഭ അവധി ദിനത്തില്‍ നഗരസഭ ചാര്‍ജ്ജ് ഉള്ള നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ബേബിക്ക് നിവേദനം സമര്‍പ്പിക്കാന്‍ മൂന്ന് പേര്‍ക്ക് പോലീസ് അനുമതി നല്‍കിയത്.
നിവേദനം നല്‍കി തിരികെ മടങ്ങിയ നിക്ഷേപകര്‍ക്ക് നേരെ നഗരസഭ കവാടത്തില്‍ നിന്നിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂവി വിളിക്കുകയും പ്രകേപനപരമായി സംസാരിക്കുകയും ചെയ്തു. ഇത് പകര്‍ത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കൈയ്യേറ്റ ശ്രമം നടത്തിയത്. തുടര്‍ന്ന് പോലീസ് എത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന കൈയ്യേറ്റ ശ്രമത്തില്‍ റൂറല്‍ എസ് പിയ്ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


