ഇരിങ്ങാലക്കുട : കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഉത്രാട ദിനത്തില്‍ മലയാളികള്‍ ഓട്ടത്തിലായിരിക്കും. ഓണവിഭവങ്ങളും സദ്യകളും ഒരുക്കാനുള്ള ഓട്ടപ്പാച്ചിലിന്റെ ദിനമാണ് ഉത്രാടം. ഇരിങ്ങലക്കുടയിൽ ഓണ വിപണികള്‍ സജീവമാണ്. പലചരക്കു സാധനങ്ങള്‍ മാത്രമല്ല, ചട്ടിയും കലവും അടുക്കള സാധനങ്ങളും, ഇലക്‌ട്രോണിക്‌സ് വിഭവങ്ങളുമെല്ലാം വാങ്ങാന്‍ കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് ഉത്രാട ദിനമാണ്. ഓണത്തിന് പൂക്കം തീര്‍ക്കാനുള്ള പൂക്കള്‍ കൂടി വാങ്ങിയ ശേഷമാണ് ഉത്രാടപ്പാച്ചല്‍ നിര്‍ത്തി വീട്ടിലെത്തുന്നത്. പലയിടങ്ങളിലും പ്രധാന റോഡുകൾ പുനർ നിർമ്മിക്കുന്നതിനാൽ നഗരത്തിൽ ഗതാഗതത്തിരക്കും കൂടുതലാണ്.
ഉത്രാടദിനത്തിലെ ഇരിങ്ങാലക്കുടയിലെ വിലനിലവാരം അറിയാം (കിലോ) – പച്ചകായ 52, നേന്ത്രപ്പഴം 57, ഞാലിപ്പൂവൻ 115, പടിച്ചിക്കായ 39, വെണ്ടക്കായ 85, ചേന 89, കൊത്തമര 39, മന്തങ്ങ 17 , വെള്ളരിക്ക 39, മുരിങ്ങയ്ക്കായ 70 , ക്യാരറ്റ് 109 , ബീറ്ററൂട് 39 , വഴുതനങ്ങ 49, അമരക്കായ 75, ബീൻസ് 99 , തക്കാളി 32, പച്ചമുളക്ക് 55, തേങ്ങ 52, വാഴയില 7 (ഒന്നിന്).
മാങ്ങാ 99 , മധുരക്കിഴങ്ങ് 115, കൊള്ളി 45. കുക്കുംബർ 39, വെള്ളരി 33, ഉരുളക്കിഴങ്ങ് 57, മല്ലിയില 150, വേപ്പല 80, സവാള 59, ചെറിയുള്ളി 59, മല്ലിയില 150, മിന്റ് 120, വേപ്പില 80, കുട്ടിപയർ 69 , ക്യാബേജ് 40, കോളിഫ്ലവർ 50, കുമ്പളങ്ങ 17, നാരങ്ങ 199, കൊണ്ടാട്ടം മുളക്ക് 59, കോവക്കായ 45, കൈപ്പക്കായ 79, വെളുത്തുള്ളി 389, ഇഞ്ചി 179.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive