പുളിക്കലച്ചിറ പാലം നിർമ്മാണം പുനരാരംഭിച്ചു

ഇരിങ്ങാലക്കുട : പടിയൂർ പൂമംഗലം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. നേരത്തെ നിർമ്മാണം ഏറ്റെടുത്ത കരാറുകാരന്റെ ഭാഗത്തുനിന്നും നിർമ്മാണത്തിലെ അപാകത കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാണ പ്രവൃർത്തികൾ നിർത്തിവച്ചിരിക്കുകയായിരുന്നു.

തുടർന്ന് നടത്തേണ്ട നിയമ നടപടികൾ മന്ത്രി ഡോ ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ അതിവേഗം പൂർത്തീകരിച്ച് വീണ്ടും ടെണ്ടർ നടപടികൾ നടത്തി പുതിയ കരാറുകാരൻ നിർമ്മാണം ഏറ്റെടുത്തു. തുടർന്നാണ് നിർമ്മാണം പുനരാരംഭിച്ചത്.

1.62 കൂടി രൂപ ചിലവിലാണ് പാലം നിർമ്മിക്കുന്നത്. പാലം പൂർത്തിയാകുന്നതോടെ നാലമ്പല ദർശനത്തിന് പായമ്മൽ ക്ഷേത്രത്തിലേക്കുള്ള യാത്ര മാർഗ്ഗം സുഗമമാകും. നേരത്തെ പാലത്തിന്റെ ഫില്ലർ കാപ്പിൽ കണ്ടെത്തിയ അപാകത പരിഹരിക്കുന്നതിനുള്ള പ്രവൃർത്തികൾ ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. തുടർന്നുള്ള നിർമ്മാണം ഉടൻ പൂർത്തിയാക്കി പാലം സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page