കൂടൽമാണിക്യം ക്ഷേത്രം കൂത്തമ്പലത്തിൽ നടത്തിവരുന്ന സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിൽ പുരുഷാർത്ഥക്കൂത്തിന് ആരംഭം കുറിച്ചു

ഇരിങ്ങാലക്കുട : ശ്രീ.കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹായസഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദകസംഘത്തിന്റെ ആഭിമുഖ്യത്തിൽ ക്ഷേത്രം കൂത്തമ്പലത്തിൽ വച്ച് സുഭദ്രാധനഞ്ജയം കൂടിയാട്ടത്തിന്റെ നാലാം ദിവസമായ വ്യാഴാഴ്ച വിദൂഷകൻ-കൗണ്ഡിന്യന്റെ പുറപ്പാടിൽ “കർമ്മം സാധിയ്ക്കൽ” എന്ന ഭാഗം അരങ്ങേറി.

എല്ലാ ജനങ്ങളും കർമ്മാധീനന്മാരാണെന്നും അതിനാൽ എല്ലാവരും സ്വന്തം കർമ്മങ്ങളിൽ വിശ്വസിച്ച് പ്രവൃർത്തികളിലേർപ്പെട്ട് ധർമ്മനിരതരായിക്കൊളളണ്ണം എന്ന സന്ദേശമാണ് വിദൂഷകന്റെ പുറപ്പാടിൽ നൽകുന്നത്.

ക്ഷേത്രം പാരമ്പര്യ അവകാശികളായ അമ്മന്നൂർ ഗുരു കുട്ടൻ ചാക്യാർ കൗണ്ഡിന്യനായി രംഗത്ത് വന്നു. ഇനി വരുന്ന ദിവസങ്ങളിൽ വിവാദം, വിനോദം, അശനം, രാജസേവ എന്നീ ഭാഗങ്ങൾ അവതരിപ്പിയ്ക്കും.

പി.കെ. ഹരീഷ് നമ്പ്യാർ, നേപത്ഥ്യ ജിനേഷ് നമ്പ്യാർ, ഇന്ദിര നങ്ങ്യാർ, രാധ നങ്ങ്യാർ, ദേവി നങ്ങ്യാർ, അജയൻ മാരാർ മിഴാവിലും, താളം, ഇടയ്ക്കയിലും പങ്കുകൊണ്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page