ചലച്ചിത്ര-സീരിയൽ മേഖലയിലെ സമഗ്രസംഭാവന പരിഗണിച്ച് ഇരിങ്ങാലക്കുട സ്വദേശിയായ തോമസ് ചേനത്തും പറമ്പിലിന് പി.വി.ജി. പുരസ്കാരം നൽകുന്നു
കോഴിക്കോട് : ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായിരുന്ന പി.വി. ഗംഗാധരന്റെ സ്മരണയ്ക്കായി മലയാള ചലച്ചിത്രകാണികൾ (മക്കൾ) സംഘടനയേർപ്പെടുത്തിയ പുരസ്ക്കാരം സംവിധായകനും അഭിനേതാവുമായ തോമസ് ചേനത്തുംപറമ്പിലിന് നൽകുമെന്ന് പ്രസിഡന്റ് സി.ഇ ചാക്കുണ്ണി, സെക്രട്ടറി പി.ഐ അജയൻ എന്നിവർ അറിയിച്ചു.
25,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയ പുരസ്ക്കാരം അശോകപുരം കാലിക്കറ്റ് ചേംബർ ഭവനിൽ വെള്ളിയാഴ്ച 2 30 നു നടക്കുന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹിമാൻ സമ്മാനിക്കും.ഇരിങ്ങാലക്കുട സ്വദേശിയായ തോമസ് ചേനത്തും പറമ്പിലിന് ചലച്ചിത്ര-സീരിയൽ മേഖലയിലെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

