മുരിയാട് : ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം എൽ എ യുമായ ഡോ ആർ ബിന്ദുവിന്റെ എസ ഡി എഫ് ഫണ്ട് വിനിയോഗിച്ചു നവീകരിച്ച കപ്പാറ ലിഫ്റ്റ് ഇറിഗേഷൻ പുതിയ മോട്ടോർ പമ്പ് സെറ്റും പൈപ്പ് ലൈൻ നീട്ടലും ഉദ്ഘാടനം ചെയ്തു
മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു . ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജി ശങ്കരനാരായണൻ, തൃശൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് ജെ ചിറ്റിലപ്പിള്ളി,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ യൂ വിജയൻ , മണി സജയൻ , മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമിത പ്രസാദ് ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നികിത അനൂപ് ,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ എം ജോൺസൻ , ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മുരളി , മെമ്പർമാരായ ഷീജ മോഹനൻ , സുരേഷ് ബാബു, ഷൈജു വി ആർ , ബിന്ദു , പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


